സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ വീണ്ടും കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​ വീണ്ടും കൂടി. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് വ​ർ​ദ്ധിച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,570 രൂ​പ​യും പ​വ​ന് 36,560 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല ട്രോ​യ് ഔ​ൺ​സി​ന് 1,803 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ഈ ​വി​ല വ​ർ​ധ​ന​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 240 രൂ​പ വ​ർ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല ഉ​യ​ർ​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 560 രൂ​പ​യാ​ണ് കൂ​ടി​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top