സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കുറവ്; പ​വ​ന് കുറഞ്ഞത് 200 രൂ​പ

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും കു​റ​ഞ്ഞ​തോടെ ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ​യു​മാ​യി.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ട്രോ​യ് ഔ​ൺ​സി​ന് 1,770 ഡോ​ള​റാ​യി കു​റ​ഞ്ഞു. ഇ​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇന്നലെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 120 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വു​ണ്ടാ​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top