ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ്’ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു.

ഒന്നിലധികം ഡിജിറ്റല്‍ മോഡുകളിലൂടെ ഉപഭോക്താക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകളില്‍ ഉടനടി പേയ്മെന്‍റുകള്‍ സ്വീകരിക്കുക, ഇന്‍-ബില്‍റ്റ് ഡാഷ്ബോര്‍ഡുകള്‍ വഴി ഇന്‍വെന്‍ററി ട്രാക്ക് ചെയ്യുക, കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റുകള്‍ സുഗമമാക്കുന്നതിന് എക്സ്ക്ലൂസീവ് പോയിന്‍റ് ഓഫ് സെയിലിന് അപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളെയും റീട്ടെയിലര്‍മാരെയും പുതിയ ആപ്ലിക്കേഷന്‍ പ്രാപ്തമാക്കും. അതുപോലെ തന്നെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ പൂര്‍ണ്ണമായും ഡിജിറ്റലും പേപ്പര്‍ രഹിതവുമായ രീതിയില്‍ ബാങ്കില്‍ നിന്ന് ചെറുകിട വായ്പയും ലഭ്യമാക്കും.

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ കറണ്ട് അക്കൗണ്ടുള്ള ആര്‍ക്കും ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സെല്യൂഷന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത സംവിധാനത്തിലൂടെ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും പെട്ടെന്ന് കറണ്ട് അക്കൗണ്ട് തുറന്ന് രജിസ്റ്റര്‍ ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷക്കണക്കിന് വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവരെ ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ അവരുടെ ബാങ്കിംഗ് ആവശ്യകതകള്‍ തടസ്സമില്ലാതെ നിറവേറ്റാന്‍ പ്രാപ്തരാക്കുന്ന ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ്’ ആപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍സ് ഉപയോക്തൃ അനുഭവവും സൗകര്യവും ഗണ്യമായി മച്ചപ്പെടുത്തുകയും അടുത്ത മാസങ്ങളില്‍ തങ്ങളുടെ മര്‍ച്ചന്‍റ് ടച്ച് പോയിന്‍റുകള്‍ ഒന്നിലധികം മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന്  ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്ക് മേധാവി സൗമിത്ര സെന്‍ പറഞ്ഞു.

ഒറ്റ ഡാഷ്ബോര്‍ഡില്‍ എല്ലാം കാണാം, തടസമില്ലാത്ത പേയ്മെന്‍റുകള്‍, കൗണ്ടര്‍ പേയ്മെന്‍റുകള്‍ക്കും ഹോം ഡെലിവറിക്കും ഉപയോഗിക്കാം, ഏകീകൃത ബാങ്കിങ് പ്ലാറ്റ്ഫോം, വായ്പാ സൗകര്യം, സേവന അപേക്ഷകളുടെ പൂര്‍ത്തീകരണം തുടങ്ങിയ സവിശേഷതകളെല്ലാം ആപ്പിലുണ്ട്.

നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഐഒഎസിലും ഉടന്‍ തന്നെ ലഭ്യമാക്കും. നിലവില്‍ ഇന്‍ഡസ് മെര്‍ച്ചന്‍റ് ആപ്പ് ഇംഗ്ലീഷിലാണ് ലഭ്യമായിട്ടുള്ളതെങ്കിലും മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളില്‍ ഉടന്‍ തന്നെ ലഭ്യമാകും.

Top