വൈദീകരുടെ ലൈംഗീക പീഡന കേസുകള്‍ വര്‍ദ്ധിക്കുന്നു; പീഡന പരാതികളില്‍ പൊറുതിമുട്ടി മാര്‍പാപ്പ

വൈദീകരുടെ പീഡന പരാതികള്‍ ദിനം പ്രതി വര്‍ദ്ധിച്ചതിന്റെ ഞെട്ടിലിലാണ് വത്തിക്കാന്‍. ഇടവകയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വൈദികര്‍ പീഡിപ്പിച്ചെന്ന പരാതി കേട്ട് പോപ്പ് ഫ്രാന്‍സിസിന്റെ തലപെരുത്തിരിക്കുകയാണ്. പൂര്‍ണ തെളിവുകളോടെ എത്തിയ 2000-ത്തോളം പീഡന സംഭവങ്ങള്‍ വത്തിക്കാനില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇവ പരിശോധിച്ച് നടപടിയെടുക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് മാര്‍പാപ്പ.

വൈദികരുെ ലൈംഗികപീഡനക്കേസുകള്‍ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന വിമര്‍ശനം വത്തിക്കാനുനേര്‍ക്ക് നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനോട് ആദ്യമായാണ് മാര്‍പാപ്പ പ്രതികരിക്കുന്നത്. വൈദികരില്‍നിന്നുണ്ടായ പീഡനത്തെ അതിജീവിച്ച അയര്‍ലന്‍ഡുകാരിയായ മേരി കോളിന്‍സ് വത്തിക്കാന്റെ ലൈംഗികാതിക്രമ കമ്മീഷനില്‍നിന്ന് രാജിവെച്ചത് ഈ അലംഭാവത്തെ ചോദ്യം ചെയ്തുകൊണ്ടാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദികരുടെ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന കര്‍ദിനാള്‍ ജെറാര്‍ഡ് മ്യൂളറുടെ ഓഫീസില്‍നിന്ന് വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച് ഒന്നിന് മേരി കോളിന്‍സ് രാജിവെച്ചത്. പീഡനം നടത്തിയ വൈദികര്‍ക്കെതിരായ സഭാനടപടികള്‍ സ്വീകരിക്കുന്നത് ഈ ഓഫീസാണ്. കുട്ടികളെ ഇത്തരം വൈദികരില്‍നിന്ന് സംരക്ഷിക്കുന്നതിനും പീഡനത്തിനിരയായവരെ അതിജീവനത്തിന് സഹായിക്കുന്നതിനും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അവഗണിച്ചെന്നും കോളിന്‍സ് പറഞ്ഞു.

കോളിന്‍സിന്റെ വിമര്‍ശനം ശരിയായിരുന്നുവെന്ന് മാര്‍പാപ്പ വ്യക്തമാക്കി. അന്വേഷണം വൈകുന്നുവെന്ന കോളിന്‍സിന്റെ വാദം ശരിയാണ്. പക്ഷേ, വൈദികരെ നേരായ പാതയിലൂടെ നയിക്കുകയെന്ന ലക്ഷ്യത്തില്‍ത്തന്നെയാണ് വത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. കോളിന്‍സിന്റെ മറ്റ് ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. പോര്‍ച്ചുഗലില്‍നിന്ന് വത്തിക്കാനിലേക്ക് മടങ്ങവെ വിമാനത്തില്‍വച്ചാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

ബാലപീഡനം നടത്തിയ ഒരു വൈദികന്റെ മാപ്പപേക്ഷ താന്‍ സ്വീകരിച്ചതായുള്ള വാര്‍ത്തകളെയും അദ്ദേഹം നിഷേധിച്ചു. പീഡനം നടത്തുന്നവര്‍ യാതൊരു സഹാനുഭൂതിയും പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പീഡകരായ വൈദികര്‍ക്കെതിരായ നടപടികള്‍ സ്വീകരി്ക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍, കോളിന്‍സിന്റെ രാജി അദ്ദേഹത്തിനെിരെ കടുത്ത വിമര്‍ശനത്തിനും വഴിവെച്ചിരുന്നു.

Top