ന്യൂഡല്‍ഹി: നീരവ് മോഡിയുടെ ജ്വല്ലറികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. രാജ്യവ്യാപകമായി 17ഓളം ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ 5100 കോടി രൂപയുടെ സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ പിടിച്ചെടുത്തു. നീരവ് മോഡിയുടെ 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ മോഡിയുടെ ഡല്‍ഹി, മുംബൈ, സൂററ്റ്, ഹൈദരാബാദ് നഗരങ്ങളിലെ ജ്വല്ലറികളിലാണ് റെയ്ഡ് നടത്തിയത്. വന്‍ ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം നല്‍കുന്ന ബയേഴ്‌സ് ക്രെഡിറ്റ് സൗകര്യം ഉപയോഗിച്ചാണ് നീരവ് മോഡി വിദേശത്ത് തട്ടിപ്പ് നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തിന്റെ പിന്‍ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതിനാല്‍ ബാധ്യത, ജാമ്യം നിന്ന പി.എന്‍.ബിക്കായി.
നീരവ് മോഡി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും ബന്ധുവുമായ മെഹൂല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പി.എന്‍.ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഈ മാസം അഞ്ചിന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് 11,346 കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് കൂടി പുറത്തേക്ക് വന്നത്. ജനുവരി മൂന്നാം വാരത്തോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. എന്നാല്‍ ജനുവരി ഒന്നിന് തന്നെ മോഡി രാജ്യം വിട്ടിരുന്നു.
If this person had fled India before the FIR on Jan 31, then he is here, photographed at Davos with PM, a week before the FIR, after having escaped from India? Modi govt must clarify. #NiravModi #PublicMoneyLoot pic.twitter.com/gQQnKQNjDo
— Sitaram Yechury (@SitaramYechury) February 15, 2018
സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ് ഇയാള്‍ മുങ്ങിയത്. അതിനിടെ നീരവ് മോഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നു. ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി ദാവോസില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.