നമ്മുടെ മക്കള്‍ പഠിക്കുന്നത് എന്തെന്ന് നമ്മള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു എന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളാണ് പാഠപുസ്തകങ്ങളെക്കുറിച്ച് പുറത്ത് വരുന്നത്. സിബിഎസ്ഇ സ്‌കൂളുകളില ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളില്‍ സ്ത്രീയുടെ അനുയോജ്യമായ ഘടനയായി പറയുന്നത് 36′-24′-36′ എന്നാണ്. അതുകൊണ്ടാണ് ലോകസുന്ദരി, വിശ്വസുന്ദരി മത്സരങ്ങള്‍ക്ക് ഇത്തരം ശരീരഘടനയും മാനദണ്ഡമാക്കുന്നത് പുസ്തകത്തില്‍പറയുന്നു.
സ്ത്രീകളുടെ ഇടുപ്പെല്ല് കൂടുതല്‍ വിസ്തൃതിയുള്ളതും കാല്‍മുട്ടുകള്‍ക്കിടയില്‍ അകലമുണ്ടെന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതാണ് സ്ത്രീകള്‍ക്ക് ശരിയായി ഓടാന്‍കഴിയാത്തതിന്റെ കാരണമായി പരാമര്‍ശിച്ചിരിക്കുന്നത്. ഒരു സ്വകാര്യ പ്രസാധകന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഇത്തരം വിവേചനാപരമായ ലൈഗീകരപരതയുള്ള ആശയങ്ങള്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തുകയും പുസ്തകം തെറ്റാണെന്ന് ചൂണ്ടികാട്ടുകയും ചെയ്തിരുന്നു.
2015ല്‍ ഛത്തീസ്ഗഢിലെ ഒരു യുവ അധ്യാപികയാണ് പാഠഭാഗത്തിലെ തെറ്റായ ഈ പരാമര്‍ശം ചൂണ്ടികാട്ടി സംസ്ഥാനത്തെ വനിതാ കമ്മീഷണില്‍ പരാതിപ്പെട്ടത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട പുസ്തകത്തില്‍ തൊഴിലിലായ്മയുടെ കാരണമായി പ്രതിപാദിച്ചിരിക്കുന്നത് സ്ത്രീകള്‍ തൊഴില്‍ചെയ്യാന്‍ തുടങ്ങിയതിനെയാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വളരെ കുറച്ച് സ്ത്രീകള്‍ക്ക് മാത്രമേ തൊഴില്‍ ഉണ്ടായിരുന്നൊള്ളു. എന്നാല്‍ ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കപ്പെടുന്നു. ഇതാണ് പുരുഷന്‍മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ കാരണമെന്ന് പുസ്തകത്തില്‍ പറയുന്നു. ഈ പാഠഭാഗം പുസ്തകത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കേധാര്‍ കശ്യപ് പറഞ്ഞു.
രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇറക്കിയ 2006ലെ ഹിന്ദി പാഠപുസ്തകത്തില്‍ വീട്ടമ്മമാരെ കഴുതകളോടാണ് താരതമ്യം ചെയ്തിട്ടുള്ളത്. കഴുത വീട്ടമ്മയെപോലെയാണ്… ദിവസം മുഴുവന്‍ അത് കഷ്ടപ്പെടണം, ചിലപ്പോള്‍ ഭക്ഷണവും വെള്ളവും വേണ്ടെന്ന് വയ്‌ക്കേണ്ടിവരും. പക്ഷെ ഒരുതരത്തില്‍ കഴുതയാണ് മെച്ചം. വീട്ടമ്മ ചിലപ്പോഴൊക്കെ പരാതികള്‍ പറയുകയും, സ്വന്തം വീട്ടിലേക്ക് മടങ്ങിപോവുകയുമൊക്കെ ചെയ്യും, എന്നാല്‍; ഒരു കഴുത ഒരിക്കലും യജമാനനോട് വഞ്ചന കാട്ടില്ല ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തക ഭാഗം പറയുന്നത് ഇങ്ങനെയാണ്.