സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കും.മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിൽ മാർക്ക് തയ്യാറാക്കും

ന്യുഡൽഹി: സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കും.സിബിഎസ്ഇ ജൂലൈ ഒന്നുമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കികൊണ്ട് ഇന്നലെ തീരുമാനമെടുത്തിരുന്നു. ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികൾക്ക് മാർക്ക് തയ്യാറാക്കുക. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ പിന്നീട് ഇംപ്രൂവ്മെന്റിന് അവസരമൊരുക്കുമെന്നും സോളിസിറ്റർ ജനറൽ ഇന്നലെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മൂല്യനിർണ്ണയത്തെ സംബന്ധിച്ച പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിബിഎസ്ഇയുടെ പുതിയ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു.

കോറോണ മഹാമാരി വ്യാപകമായി ബാധിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ ഹർജിയിലാണ് കേന്ദ്രം ഇത്തരം ഒരു നിലപാട് അറിയിച്ചത്. ജൂലായിൽ കോറോണ രോഗികളുടെ എണ്ണം കൂടുമെന്ന എയിംസിന്റെ റിപ്പോർട്ടും പരാതിക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാർത്ഥികൾക്ക് രണ്ട് അവസരമാണ് സിബിഎസ്ഇ നൽകുന്നത്. അതിൽ ഒന്ന് കഴിഞ്ഞ 3 പരീക്ഷകളുടെ അടിസ്ഥാനത്തിൽ സിബിഎസ്ഇ നിശ്ചയിക്കുന്ന മാർക്ക് സ്വീകരിക്കാം അല്ലെങ്കിൽ കൂടുതൽ മാർക്കിനായി ഇംപ്രൂവ്മെന്റിന് അവസരമൊരുക്കുമെന്നതാണ് രണ്ടാമത്തേത്. എന്നാൽ ഈ ഇംപ്രൂവ്മെന്റു പരീക്ഷകൾ എന്ന് നടക്കും എന്ന കാര്യത്തിൽ ഒരു കൃത്യതയും സോളിസീറ്റർ ജനറൽ പറഞ്ഞിട്ടില്ല. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ മാത്രമേ നടത്താൻ കഴിയൂവെന്നാണ് സോളിസിറ്റർ ഇന്നലെ കോടതിയിൽ അറിയിച്ചത്.

Top