ചോദ്യപേപ്പര്‍ ചോര്‍ച്ച: എബിവിപി നേതാവടക്കം 12 പേര്‍ പിടിയില്‍; അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതുപേര്‍

പാറ്റ്‌ന: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചര്‍ച്ചയില്‍ എബിവിപി നേതാവടക്കം 12 പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ട്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ഛത്ര ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കോച്ചിംഗ് സെന്റര്‍ ഉടമയുമായ ഝാര്‍ഖണ്ഡ് സ്വദേശി സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ എബിവിപി നേതാവ്. പാണ്ഡെ ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

ഝാര്‍ഖണ്ടിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12 പേരെ അറസ്റ്റു ചെയ്ത വിവരം പുറത്തു വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാട്സാപ്പിലൂടെയാണ് ചോര്‍ന്ന ചോദ്യപ്പേപ്പറുകള്‍ പാറ്റനയില്‍ നിന്നും ചത്രയിലെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എ.ബി.വി.പി നേതാവു കൂടിയായ ചത്രയിലെ ഒരു കോച്ചിങ് സെന്റര്‍ ഉടമസ്ഥനും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത 9 പേരെ ഹസരിബാഗിലെ റിമാന്‍ഡ് ഹോമിലേക്കയച്ചിട്ടുണ്ട്, വാര്‍ത്താസമ്മേളനത്തില്‍ എസ്.പി അറിയിച്ചു.

മാര്‍ച്ച് 28ന് നടന്ന മാത്തമാറ്റിക്സ് (പത്താം ക്ലാസ്), ഇകണോമിക്സ് (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകളിലെ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. ഈ പേപ്പറുകളില്‍ ദല്‍ഹി, ഹര്യാന, എന്‍.സി.ആര്‍ മേഖലകളില്‍ പുനര്‍പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ തീരുമാനം.

Top