സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ. വിനയന്റെ പരാതിയിന്‍മേല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണം. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി.
ഈ വിഷയത്തില്‍ മോഹന്‍ലാലിനെതിരെ ഒളിയമ്പുകള്‍ പായിക്കുകയാണ് വിനയന്‍. വിനയന്‍ പറഞ്ഞതായിരുന്നു, അല്ലാതെ സൂപ്പര്‍താരം പറഞ്ഞതായിരുന്നില്ല ശരി എന്ന് ഈയൊരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്നു മാത്രമാണ് എന്റെ അഭ്യര്‍ത്ഥന. ഇവിടുത്തെ വലിയ നേതാക്കളോടും മന്ത്രിമാരോടുപോലും എനിക്ക് പറയാനുള്ളത് ഇതാണ്. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സംഘടന വേണ്ട എന്ന് തെളിയിക്കുന്നതാണ് ഈ വിധി. ഞാനെന്നും സിനിമാക്കാര്‍ക്ക് ഒപ്പം കാണും. എതിരാളിയെ വിലക്കി, പണിയില്ലാതാക്കി, പട്ടിണിക്ക് ഇടുന്നവരുടെ കൂടെ ഞാനില്ല. സിനിമാക്കാരുടെ കൂടെ എന്നും ഞാനുണ്ട്‌വിനയന്‍ പറയുന്നു.
ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമൊക്കെ കുറ്റക്കാരെന്ന് വിനയന്‍ നിയമപോരാട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. അപ്പോഴും സൂപ്പര്‍ താരമാണ് തന്റെ വിലക്കിന് പിന്നിലെന്ന് പറയുന്നത് മോഹന്‍ലാലിനെ ലക്ഷ്യമിട്ടാണ്. വിലക്ക് വരുമ്പോള്‍ ലാലും അമ്മയുടെ പ്രധാന ഭാരവാഹിയായിരുന്നു. എന്റെ നിലപാടുകള്‍ സത്യമായിരുന്നു. ഞാന്‍ നിന്നത് സത്യത്തിനു വേണ്ടിയായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ വിധി അതാണ് തെളിയിക്കുന്നത്. സിനിമാരംഗത്തെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള എന്റെ യുദ്ധം വിജയിച്ചു എന്നതിന് തെളിവാണ് ഈ വിധി.
നീതിക്കു വേണ്ടിയുള്ള എന്റെ പോരാട്ടം ഒടുവില്‍ അധികമാരും സമീപിക്കാത്ത ഒരു കേന്ദ്ര ഏജന്‍സിയുടെ സമീപത്ത് ചെന്നെത്തി. അവിടെ നിന്ന് എനിക്ക് അനുകൂലമായ വിധി ലഭിച്ചു. എന്റെ എട്ടുവര്‍ഷം നശിപ്പിച്ചവരോട് എനിക്കു പറയാനുള്ളത് ഇതാണ്. ആരുടെയും പേരെടുത്ത് ഞാന്‍ പറയുന്നില്ലവിനയന്‍ പറയുന്നു. ഈ വിഷയത്തില്‍ വിനയന്‍ സന്തോഷം പ്രകടിപ്പിക്കുമ്പോഴും മറ്റാരും പ്രതികരണത്തിന് തയ്യാറല്ല.
രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. 2002ലെ കോംപറ്റീഷന്‍ ആക്ട് സെക്ഷന്‍ 3 (3) പ്രകാരം വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനം കണക്കാക്കിയാണ് പിഴ ചുമത്തിയത്. 60 ദിവസത്തിനുള്ളില്‍ പിഴ കെട്ടിവെക്കണമെന്നും ജസ്റ്റീസ് ജി.പി. മിത്തല്‍, സുധീര്‍ മിത്തല്‍, എസ്. എല്‍. ബങ്കര്‍, യു.സി. നെഹ്ത എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശിച്ചു. താനുമായി സഹകരിക്കുന്നതില്‍ നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും സംവിധാനകരെയും മറ്റ് കലാകാരന്മാരെയും സംഘടനകള്‍ വിലക്കിയതായി വിനയിന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 17 ഉപയൂണിയനുകള്‍ ഉള്‍പ്പെടുന്ന ഫെഫ്ക മലയാള സിനിമാ മേഖലയിലെ ശക്തമായ സംഘടനയാണെന്നും വിലക്ക് കാരണം കലാകാരന്മാര്‍ക്ക് വിനയനുമായി സഹകരിക്കാനായില്ലെന്നും സിസിഐ ഡയറക്ടര്‍ ജനറല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം വിലക്കുകള്‍ സിനിമാ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും സിസിഐ ചൂണ്ടിക്കാട്ടി. കലാകാരന്മാരുടെ ജോലിസാഹചര്യം ശക്തിപ്പെടുത്തുന്നതിനും സിനിമാ ഫോറം രൂപീകരിക്കാന്‍ ശ്രമിച്ചതിനുമാണ് തനിക്കെതിരെ വിലക്കുണ്ടാതെന്ന് വിനയന്‍ പരാതിയില്‍ ആരോപിച്ചിരുന്നു.
2008ല്‍ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുകയും വിനയന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നതു തടയണമെന്ന് സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. വിനയന്റെ ചിത്രങ്ങള്‍ തടയാന്‍ താരങ്ങളുടെയും സംവിധായകരുടെയും സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി തിയറ്റര്‍ ഉടമകളുടെ സംഘടന നേതാവ് ലിബര്‍ട്ടി ബഷീര്‍ കോംപറ്റീഷന്‍ കമ്മീഷനെ അറിയിച്ചിരുന്നു. യക്ഷിയും ഞാനും എന്ന സിനിമ റിലീസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് സമ്മര്‍ദ്ദമുണ്ടായതെന്നും തുടര്‍ന്ന് രഘുവിന്റെ സ്വന്തം റസിയ, ഡ്രാക്കുള എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും ഇതേ തന്ത്രം സ്വീകരിച്ചതായും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി.