സ്‌ത്രീകളുടെ അല്‍പ്പവസ്‌ത്രധാരണം പുരുഷന്മാരെ പ്രകോപിപ്പിക്കുമെന്നും സ്ത്രീകള്‍ മാദകത്വം നിറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും തെന്നിന്ത്യന്‍ താരം തമന്ന. സിനിമയില്‍ ഗ്ലാമറിനായി ഏതറ്റം വരെയും പോകാന്‍ തയാറാകുന്ന താരമാണ് തമന്ന. അതുകൊണ്ടു തന്നെ ഈ അഭിപ്രായ പ്രകടനത്തെ തമാശയായി കരുതരുത്. സിനിമയ്ക്കു വേണ്ടിയാണ് ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതെന്നാണ് ബാഹുബലി നായിക പറയുന്ന മറുപടി. ചില ചിത്രങ്ങളുടെ തിരക്കഥയും അത്തരം വേഷങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എങ്കിലും സാധാരണ ജീവിതത്തില്‍ താന്‍ അത്തരം വേഷങ്ങളൊന്നും ധരിക്കാറില്ല. സാരിയും ചുരിദാറുമാണ് ഇഷ്ടം. പൊതു ചടങ്ങുകളില്‍ മിക്കവാറും സാരിയില്‍ തന്നെ പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. ദൈനംദിന ജീവിതത്തില്‍ അത്തരം വേഷങ്ങളാണ് സ്ത്രീകള്‍ക്കിണങ്ങുന്നതെന്നും താരം പറയുന്നു.
സിനിമയില്‍ താന്‍ കുട്ടിയുടുപ്പുകള്‍ ഇടുന്നത് കണ്ട് ആരും അത് അനുകരിക്കരുത്. സിനിമയിലെ വസ്‌ത്രധാരണവും യഥാര്‍ത്ഥ ജീവിതത്തിലെ വസ്‌ത്രധാരണവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് തമന്ന പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.സിനിമയില്‍ കഥാപാത്രങ്ങള്‍ക്കായി കുട്ടി ഉടുപ്പുകള്‍ ധരിക്കേണ്ടി വരും. അത് കഥാപാത്രത്തിന്റെ സ്വഭാവം കാണിക്കാനായാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മാനയമായി തന്നെയാണ് തങ്ങളുടെ വസ്‌ത്രധാരണം. തങ്ങള്‍ ആരാധിക്കുന്ന നായികമാര്‍ ഇത്തരത്തിലുള്ള വസ്‌ത്രം ധരിക്കുന്നുണ്ടല്ലോ എന്ന് കരുതി അത് അനുകരിക്കരുത്.
സ്ത്രീ വസ്ത്രങ്ങള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചവരൊക്കെ ഫെമിനിസ്റ്റുകളില്‍ നിന്ന് കണക്കിന് ശകാരം ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നിട്ടും തമന്നയുടെ ഈ അഭിപ്രായ പ്രകടനം സ്ത്രീപക്ഷ വാദികളൊന്നും കേള്‍ക്കുന്നില്ലേയെന്നാണ് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിക്കുന്നത്.