കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷന്‍-കൊവിഡ് പ്രോട്ടോകോള്‍ എന്നീ 5 കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
പുതിയ വകഭേദങ്ങള്‍ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷന്‍്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. INSACOG നെറ്റ്‌വര്‍ക്കിലേക്ക് മതിയായ സാമ്ബിളുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്ററുകള്‍ കൃത്യമായി നിരീക്ഷണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
സംസ്ഥാനം ആവശ്യമായ കൊവിഡ് അവബോധം സൃഷ്ടിക്കണം. ഫെയ്‌സ് മാസ്‌ക് ധരിക്കുക, എല്ലാ പൊതു ഇടങ്ങളിലും/കൂടിച്ചേരലുകളിലും ശാരീരിക അകലം പാലിക്കുക തുടങ്ങി ഉചിതമായ പെരുമാറ്റം പാലിക്കുന്നത് ഉറപ്പാക്കണം. സാമ്ബത്തിക പ്രവര്‍ത്തനങ്ങളുടെ ഗ്രേഡഡ് പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 25 ന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇത് നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. മാര്‍ച്ച് 16 ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മുന്നറിയിപ്പ്.