തട്ടുകടക്കാരന്റെ പെണ്‍മക്കള്‍ക്ക് സ്ത്രീധനം നല്‍കിയത് 1.51 കോടി; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയതോടെ കടക്കാരന്‍ മുങ്ങി

ജയ്പൂര്‍: തട്ടുകാടക്കാരന്‍ പെണ്‍മക്കളുടെ കല്ല്യാണത്തിന് നല്‍കിയ കോടികളുടെ പിന്നാലെ ആദായ നികുതി വകുപ്പ്. കഴിഞ്ഞ നാലിന് രാജസ്ഥാനിലാണ് സംഭവം. ഇതോടെ തട്ടുകടക്കാരനും കുടുംബവും മുങ്ങിയിരിക്കുകയാണ്.

ആറു പെണ്‍മക്കള്‍ക്കുമായി 1.51 കോടി രൂപ സ്ത്രീധനം നല്‍കിയ തട്ടുകടക്കാരന്‍ ആദായനികുതി വിഭാഗത്തിന്റെ നിരീക്ഷണത്തിലായത്. ഏപ്രില്‍ 4 ന് മക്കളുടെ ആഡംബര വിവാഹം നടത്തി കുടുങ്ങിയിരിക്കുന്നത് രാജസ്ഥാനിലെ ഹഡുവാട്ട എന്ന സ്ഥലത്ത് ചായക്കട നടത്തിയിരുന്ന ലീലാ രാം ഗുജ്ജാറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹചടങ്ങിനിടയില്‍ നാട്ടുകാരും സാമുദായിക നേതാക്കളും നോക്കി നില്‍ക്കുമ്പോള്‍ ഇയാള്‍ പണം എണ്ണുന്നതിന്റെയും വരന്റെ കുടുംബത്തിന് നോട്ടുകെട്ടുകള്‍ കൈമാറുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആദായനികുതി വകുപ്പ് ഇയാളോട് പണത്തിന്റെ സ്രോതസ് കാണിക്കാന്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച നോട്ടീസ് നല്‍കി. ബുധനാഴ്ച വിശദീകരണം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. വ്യാഴാഴ്ച വരെ നോക്കുമെന്നും പറഞ്ഞിട്ടുണ്ട്.

വരുമാന സ്രോതസ്, അതില്‍ ആദായനികുതി നല്‍കിയിട്ടുണ്ടോ?, അനധികൃത ഇടപാടിലൂടെ കിട്ടിയ പണമായിരുന്നോ സ്ത്രീധനം നല്‍കിയത്, നികുതിയിളവുകള്‍ നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. അതുപോലെ തന്നെ ഗുജ്ജാര്‍ വിവാഹം കഴിച്ചയച്ചത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആണെന്ന ആരോപണവും നിലനില്‍ക്കുന്നു.

പ്രായപൂര്‍ത്തിയായ മൂത്ത രണ്ടു പെണ്‍മക്കളുടെ വിവാഹത്തിലേക്ക് മാത്രമാണ് ഗുജ്ജാര്‍ വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത്. എന്നാല്‍ അതേ ചടങ്ങില്‍ അവരുടെ ഇളയ നാലു മക്കളുടെയും വിവാഹം നടത്തി. കേസില്‍ ഗുജ്ജാറിനെ തേടി പോലീസ് എത്തിയെങ്കിലും ഇയാളും കുടുംബവും മുങ്ങിയിരിക്കുകയാണ്. ഇവരുടെ ബന്ധുക്കളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top