
മണ്ഡലത്തിൽ പ്രബലമായ യാക്കോബായ സഭ ബെന്നിക്ക് എതിരായിരിക്കുന്നു. കാൽലക്ഷത്തിനു മുകളിൽ വോട്ടുള്ള ട്വന്റി-ട്വന്റിയും ബെന്നിയെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി രംഗത്ത് എത്തിയിരിക്കയാണ് നിലവിൽ സിറ്റിംഗ് എംപിയും സിനിമ നടനുമായ ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് ബെന്നിക്ക് വിന .
മണ്ഡലത്തിൽ സാധാജനത്തിന് ഇപ്പോഴും സഹായിയാണ് ഇന്നസെന്റ് .രോഗികൾക്കും അശരണർക്കും എന്നും ആശ്രയമാണ് ഇന്നസെന്റ് .ചികിത്സ സഹായവും ആശുപത്രി കിടപ്പുരോഗികൾക്കുള്ള സാഹവും മൂലം കരുണയുടെ മുഖമാണ് ഇന്നസെന്റിനുള്ളത് .രാഷ്ട്രീയം നോക്കാതെ നല്ലൊരു ശതമാനം കോൺഗ്രസുകാർ പോലും ഇന്നസെന്റിനായി വോട്ടുപിടിക്കുന്നു എന്നത് കോൺഗ്രസ് ക്യാമ്പിനെ നിരാശപ്പെടുത്തുന്നതാണ് . ബെന്നിയുടെ പരാജയം ഉറപ്പിക്കുന്ന തീരുമാനമാണ് ട്വന്റി-ട്വന്റിയുടെയും യാക്കോബായ സഭാ തലവന്റെ സര്‍ക്കുലറും.അതേസമയം യുഡിഎഫ് പ്രചാരണത്തിന് നാഥനുമില്ലാത്ത അവസ്ഥയിൽ ആണുതാനും.