തൃശൂര്‍: ചാലക്കുടി പാര്‍ലിമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടി ഇന്നസെന്റും ജനീകിയ പരിവേഷത്തില്‍ ബെന്നി ബെഹനാനും തിരക്കിട്ട പപ്രരണത്തിലാണ്. യുഡിഎഫിന് ഏറെ വിജയ പ്രതീക്ഷയുള്ള ചാലക്കുടിയില്‍ കഴിഞ്ഞ തവണ മണ്ഡലത്തില്‍ ചിലവാക്കിയ കോടികളുടെ കണക്കിലാണ് ഇന്നസെന്റ് പ്രചരണം നടത്തുന്നത്.
മണ്ഡലത്തില്‍ ആയിരത്തി ഏഴുനൂറ് കോടി ചിലവാക്കിയെന്നത് മാത്രമാണ് ഇന്നസെന്റിന്റേയും ഇടതുമുന്നണിയുടേയും ആകെ പ്രചരണം. എന്നാല്‍ മണ്ഡലത്തില്‍ ഇത്രയധികം പണം ചിലവാക്കിയെന്നത് വെറും തള്ളുമാത്രമാണെന്നാണ് എതിരാളികളുടെ ആരോപണം.
ഇടതുമുന്നണിയുടെ ശക്തമായ കോട്ടകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊടുങ്ങല്ലൂരും കയ്പ്പമംഗലവും കഴിഞ്ഞ തവണ ഇന്നസെന്റിന് പതിമൂവായിരത്തിലധികം ഭൂരിപക്ഷം നല്‍കിയത് ഈ മണ്ഡലങ്ങളുമാണ് എന്നാല്‍ ആയിരത്തി എഴുന്നൂറ് കോടിയില്‍ മൂന്ന് കോടി മാത്രമാണ് പക്ഷെ ഈ മണ്ഡലങ്ങളില്‍ എത്തിയതെന്നാണ് വാദം. ഇന്നസെന്റിന്റെ വിജയത്തിന് കാരണമായ ഇടതുകോട്ടയില്‍പോലും ഈ പറയുന്ന കോടികളുടെ ഒരു ശതമാനം പോലും എത്തിയട്ടില്ലെങ്കില്‍ ഈ ആയിരത്തി എഴുന്നൂറ് കോടി എവിടെപോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇന്നസെന്റിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ മണ്ഡലത്തലെ ജനങ്ങള്‍ക്ക് കോടികളുടെ കണക്കുകള്‍ പറയുന്ന ഫ്‌ളെക്‌സുകള്‍ മാത്രമാണ് ലഭിച്ചത്. കണക്കിന്റെ കാര്യത്തില്‍ അണികളെ പോലും കാര്യം ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിക്കായിട്ടില്ല എന്നതാണ് സത്യം. 1700 കോടിയുടെ വികസന കണക്ക് ഇന്നസെന്റിന് ഊരാക്കുടുക്കാവുകയാണ് .അതേ വികസന മുരടിപ്പ് തന്നയാണ് യു.ഡി എഫിന്റെ പ്രചാരണ ആയുധവും.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/