മഞ്ചേശ്വരത്ത് മരിച്ചവരും ഗള്‍ഫിലുള്ളവരുമായി 298 പേര്‍ വോട്ട് ചെയ്തു! ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി

കാസര്‍ഗോഡ്: കേരളത്തില്‍ ബിജെപിയ്ക്ക് രണ്ട് എംഎല്‍എ മാരാകുമോ..? മഞ്ചേശ്വരത്ത് ഉപതിരഞ്ഞടുപ്പിനുള്ള എല്ലാ സാധ്യതകളും തെളിയുകയാണെന്നാണ് ബിജെപി ക്യാംപില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തു എന്നരോപിക്കപ്പെടുന്ന 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷ ബി ജെ പി പുലര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച മുസ്ലിംലീഗിലെ പി.ബി അബ്ദുര്‍റസാഖിനെതിരെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് നടപടി. ആരോപണവിധേയരുടെ വിസ്താരം ഈ മാസം എട്ടിന് ആരംഭിക്കും. ലീഗ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍റസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

298 പേര്‍ മരിച്ചവരോ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോ ആണ്. ഇവരാരും തെരഞ്ഞെടുപ്പ് ദിനം മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ലെന്നാണ് സുരേന്ദ്രന്റെ വാദം. ഇതുറപ്പിക്കാനാണ് ഇവര്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്. ഇവരാരും വോട്ട് ചെയ്തില്ലെന്ന് തെളിഞ്ഞാല്‍ മഞ്ചേശ്വരത്തെ വിധിയില്‍ ഹൈക്കോടതി ഇടപെടലുണ്ടാകും

മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കേസ് ഫയല്‍ ചെയ്തത്. അതുകൊണ്ട് തന്നെ ആരോപണം തെളിഞ്ഞാലും രണ്ടാമതെത്തിയ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. തെരഞ്ഞെടുപ്പില്‍ 298 പേരും ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ഈ 298 പേരും ഇവിടെയൊക്കെയാണ് വോട്ട് ചെയ്തതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരാതിക്കാര്‍ വോട്ട് ചെയ്ത ബൂത്തും വ്യക്തം.

ഈ വോട്ടിങ് മിഷിനുകള്‍ പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് മനസ്സിലാക്കാം. ഇതിലൂടെ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നും മനസ്സിലാക്കാം. എന്നാല്‍ ഈ സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങളിലേക്ക് പോകാന്‍ ബിജെപിക്ക് താല്‍പ്പര്യമില്ല. ഉപതെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തട്ടേ എന്നാണ് പക്ഷം.

ഹൈക്കോടതിയിലെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെ ശ്രമം. ഇക്കാര്യം കേരളത്തില്‍ വിലയിരുത്തലിനെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും ബോധ്യപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ജയിച്ചേ മതിയാകൂവെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.

ബിജെപിയിലെ ഗ്രൂപ്പ് പോരുകളാണ് സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നിഷേധിച്ചതെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പാരവയ്ക്കലുകള്‍ പാടില്ലെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തന്നെയാകും സ്ഥാനാര്‍ത്ഥി. ആര്‍എസ്എസ് നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിച്ച് മഞ്ചേശ്വരത്ത് നേട്ടമുണ്ടാക്കണമെന്നാണ് അമിത് ഷായുടെ ആവശ്യം. സുരേന്ദ്രനോട് ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടര്‍ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടേത് അനുകൂല വിധിയാകുമെന്ന് തന്നെയാണ് ബിജെപിയുടെ ഈ ഘട്ടത്തിലെ വിലയിരുത്തല്‍.

167 ബൂത്തുകളില്‍ 43 എണ്ണത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍നിന്നുള്ള തെളിവെടുപ്പ് കോടതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ തെളിവെടുത്തു. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ചാണ് സുരേന്ദ്രന്റെ ഹരജി. അബ്ദുല്‍ റസാഖ് 89 വോട്ടിനാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

ആരോപണവിധേയമായ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ ആവശ്യമെങ്കില്‍ പരിശോധിക്കുന്നതിനായി ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് എറണാകുളം കലക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ വോട്ടുകളില്‍ നിന്ന് ഓരോരുത്തരും ചെയ്ത വോട്ടുകള്‍ തിരിച്ചറിയുന്നതിലെ സാങ്കേതികതയും കോടതി തേടുന്നുണ്ടെന്നാണ് സൂചന. കള്ള വോട്ട് ആയതിനാല്‍ ഇത് പരിശോധിക്കുന്നതില്‍ തെറ്റില്ല. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടമാകില്ലെന്നാണ് വിലയിരുത്തല്‍.
മഞ്ചേശ്വരത്ത് ആദ്യ വോട്ടെണ്ണലില്‍ സുരേന്ദ്രന്‍ മുസ്ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം റീ കൗണ്ടിങ്ങിന് ആവശ്യപ്പെടുകയായിരുന്നു. ഇതിലും ഫലത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിലായിരുന്നു സുരേന്ദ്രന്റെ പരാജയം.

റസാഖ് 56,870 വോട്ടുകള്‍ നേടിയപ്പോള്‍ സുരേന്ദ്രന് ലഭിച്ചത് 56,781 വോട്ടുകള്‍. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു 42,565 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുന്ദര 467 വോട്ടുകള്‍ നേടി.
സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള ഇയാളുടെ വോട്ടുകളാണ് സുരേന്ദ്രന്റെ നേരിയ മാര്‍ജിനിലുള്ള തോല്‍വിക്ക് കാരണം. നോട്ട 646 വോട്ടുകളും കരസ്ഥമാക്കി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ കള്ളവോട്ടിന്റെ കണക്കുമായി സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്.

Top