എന്റെ ചോര തിളയ്ക്കുന്നു…ഓഡിയോ വ്യാജമെങ്കില്‍ ചാനല്‍ അടച്ചുപൂട്ടുമെന്ന് മംഗളം സിഇഒയുടെ വെല്ലുവിളി; സമാനമായി പെരുമാറുന്നവരെ ഇനിയും പുറത്തുകൊണ്ടുവരും

തിരുവനന്തപുരം:ഓഡിയോ വ്യാജമെങ്കില്‍ ചാനല്‍ അടച്ചുപൂട്ടുമെന്ന് മംഗളം സിഇഒ.മന്ത്രി എകെ ശശീന്ദ്രനെതിരെയുള്ള വാര്‍ത്ത സംപ്രേഷണം ചെയ്തതിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടാണ് മംഗളം ചാനല്‍ സിഇഒ വെല്ലുവിളി ഉയര്-ത്തിയത് .എന്റെ ചോര തിളയ്ക്കുന്നു എന്ന പരിപാടിയിലാണ് ആര്‍ അജിത്ത് കുമാര്‍ ചാനല്‍ നിലപാടുകളെ പ്രതിരോധിച്ചെത്തിയത്. ചാനല്‍ പുറത്തുവിട്ട രീതിയില്‍ മന്ത്രി സംസാരിച്ചിട്ടില്ലെങ്കില്‍ താന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തുമെന്നും അജിത്ത് കുമാര്‍ പറഞ്ഞു. ചാനലും എങ്കില്‍ അടച്ചുപൂട്ടുമെന്നും ചര്‍ച്ചയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. താന്‍ പറയുന്ന ഭാഗം വെ്ട്ടിമാറ്റിയ നിലയിലാണ് സ്ത്രീ ഓഡിയോ ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

ഒരു സ്ത്രീക്ക് മന്ത്രിയില്‍ നിന്നുണ്ടായ തിക്താനുഭവം പുറത്തുകൊണ്ടുവരണമെന്നതാണ് തങ്ങള്‍ ലക്ഷ്യംവെച്ചത്. ആരാണെന്ന് വെളിപ്പെടുത്താതെ നല്‍കണമെന്ന് പറഞ്ഞാണ് ലേഖകനെ ഒരു സ്ത്രീ സമീപിച്ചത്. ആ പരാതി തമസ്‌കരിച്ചാല്‍ തങ്ങള്‍ അഞ്ച് കോടി വാങ്ങി, ഒത്തുതീര്‍പ്പുണ്ടാക്കി എന്നാകും വിമര്‍ശകര്‍ പറയുക. പരാതിക്കാരി ഉണ്ടെങ്കിലേ ഒരു പ്രശ്‌നമാകൂ എന്നൊന്നുമില്ലെന്നും അജിത്ത് റിപ്പോര്‍ട്ടറോട് പറഞ്ഞു. പരാതി നല്‍കിയാല്‍ ജനങ്ങളും പൊലീസും മാധ്യമങ്ങളും തന്നെ കൊത്തിപ്പറിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ സമ്മതിക്കുമ്പോള്‍, അവരെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അജിത്കുമാര്‍ വ്യക്തമാക്കി. തന്നെ ശല്യം ചെയ്യുന്നുവെന്നായിരുന്നു സ്ത്രീയുടെ പരാതി. കോണ്‍സെന്‍ഷ്വല്‍ സെക്‌സല്ല (പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമല്ല) നടക്കുന്നതെന്നും അവര്‍ പറഞ്ഞതായും അജിത് പറയുന്നു.
വിമര്‍ശകര്‍ക്ക് അറിയേണ്ടത് ആ സ്ത്രീ ആരെന്നാണ്. അവര്‍ എന്തെങ്കിലും പറയണമെന്നാണ് ഇത്തരക്കാരുടെ ആവശ്യം. സ്ത്രീയെന്ന ശരീരത്തെയാണ് വിമര്‍ശകര്‍ക്ക് അറിയേണ്ടത്. അശ്ലീലമുണ്ടെന്നതിനാല്‍ കുട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടാണ് ഓഡിയോ സംപ്രേഷണം ചെയ്തതെന്നും അജിത്ത് അവകാശപ്പെട്ടു. തെറ്റായ വാര്‍ത്തയാണെങ്കില്‍ മന്ത്രി രാജിവെച്ചതെന്തിനെന്നും അജിത് ചോദിക്കുന്നു. മന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ ഈ പണി നിര്‍ത്തുമെന്നും ചാനല്‍ പൂട്ടുമെന്നും അജിത്ത് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
വിഷയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനുമായി സഹകരിക്കുമെന്നും അദ്ദേഹം പരിപാടിയില്‍ ഉറപ്പുനല്‍കി. മിമിക്രിക്കാരെ വെച്ച് എടുപ്പിച്ചതാണെന്നും, സംഭവം ഹണി ട്രാപ്പാണെന്നുമെല്ലാമുള്ള ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. സര്‍ക്കാരിനെ തിരുത്തുന്ന ശക്തിയായി സമാനമായ രീതിയില്‍ തന്നെയാകും തങ്ങള്‍ മുന്നോട്ടുപോവുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വകാര്യതയ്ക്ക് നിയന്ത്രണമുണ്ടെന്നും, ഇത്തരത്തില്‍ പെരുമാറുന്നവരെ ഇനിയും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അഭിസാരികയാണെങ്കില്‍ പോലും ഒരു സ്ത്രീയോട് മന്ത്രി ഇത്തരത്തില്‍ പെരുമാറരുതെന്നും അജിത്ത് പറഞ്ഞു. മനുഷ്യന്‍ മന്ത്രിയാകുമ്പോള്‍ എല്ലാക്കാര്യത്തിനും നിയന്ത്രണം വേണമെന്ന് ആവര്‍ത്തിച്ചാണ് ചര്‍ച്ചയിലുടനീളം ആര്‍ അജിത്ത് കുമാര്‍ രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top