വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി!എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: എസ്.എൻ കോളജ് സുവർണ ജൂബിലി ഫCd’d തട്ടിപ്പ് കേസില്‍ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി എന്നി കുറ്റങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ വെള്ളാപ്പള്ളി മാത്രമാണ് പ്രതി. വിജിലൻസ് എസ്.പിയായി സ്ഥലം മാറിയ മുൻ ഉദ്യോഗസ്ഥന് കുറ്റപത്രം നൽകാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

കുറ്റകൃത്യം വെള്ളാപ്പളളി നടേശൻ ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രം കൊല്ലം സി.ജെ.എം കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു.പരാതികാരനായ പി സുരേന്ദ്രബാബു.വെള്ളാപ്പള്ളിനടേഷൻ എസ്.എൻ.ഡി.പിയുടേയും എസ്.എൻ.ട്രസ്റ്റിന്റേയും സ്ഥാനമാനങൾ രാജിവെക്കണമെന്ന് ശ്രീനാരായണ സംരക്ഷണസമിതി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു.തൻ്റെ വാദം കേൾക്കാതെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയതെന്ന് ആരോപിച്ച് വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു.

പിന്നീട് വെള്ളാപ്പള്ളി നടേശൻ്റെ ഭാഗം കൂടി കേട്ട ശേഷമാണ് ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം തയാറാക്കിയത്. കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള അനുമതി ക്രൈംബ്രാഞ്ച് ഡയറക്ടർ നൽകിയതിനു പിന്നാലെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Top