കൈക്കൂലി കള്ളന്മാർ പെട്ടു ; ചെക്‌പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളില്‍ നീക്കും

ചെക്‌പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളില്‍ നീക്കാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ചെക്‌പോസ്റ്റുകളെല്ലാം നിര്‍ത്തണമെന്ന നിര്‍ദ്ദേശം കൈക്കൂലി വിരുതന്‍മാരായ ഉദ്യോഗസ്ഥര്‍ക്ക് ഒരിരുട്ടടി ആയിരിക്കുകയാണ്.

വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എക്‌സൈസ്, ഗതാഗത വകുപ്പ് പ്രതിനിധികളാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. ജിഎസ്ടി വന്നതോടെ വില്‍പന നികുതി ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോട്ടര്‍ വാഹന വകുപ്പിനായി ഇ ചെക്‌പോസ്റ്റ് സോഫ്റ്റ്വെയര്‍ തയാറാക്കിയിട്ടുണ്ട്. കേരളത്തിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് പരിവാഹന്‍ സോഫ്റ്റ്വെയറില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കും. ഓണ്‍ലൈന്‍ വഴി നികുതിയും അടയ്ക്കാം. ഇവ രണ്ടും ഓണ്‍ലൈന്‍ ആയതോടെ ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.

വീഡിയോ വാർത്ത :

Top