ചെങ്ങന്നൂര്‍ പാണ്ടനാടില്‍ നാലു മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകിയ നിലയില്‍.വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലെ പാണ്ടനാട് നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപമാണ് മൃതദേഹഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

വെള്ളത്തില്‍ ഒഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.അതേസമയം പാണ്ടനാട് മേഖലയില്‍ ഭക്ഷണമില്ലാതെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് തുകലശ്ശേരിയിലും ആറന്‍മുളിലും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെല്ലിയാമ്പതിയില്‍ മൂവായിരത്തോളം പേര്‍ ഒറ്റപ്പെട്ടു

പാലക്കാട് ജില്ലയില്‍ ശക്തി കുറവാണെങ്കിലും മഴ തുടരുന്നു. നെന്‍മാറ, നെല്ലിയാമ്പതി, തൃത്താല, അട്ടപ്പാടി മേഖലകളില്‍ ദുരിതമേറെ.നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടല്‍ മൂലം റോഡ് ഇടിഞ്ഞതിനാല്‍ മൂവായിരത്തോളം പേര്‍ വിവിധ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇവിടേയ്ക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. റോഡിലുണ്ടായ തടസങ്ങള്‍ നീക്കുന്നതിനായി വനം വകുപ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ശ്രമം തുടരുന്നു.സി.ആര്‍.പി.എഫും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ റോഡിലൂടെ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്റ്റര്‍ മുഖേന നെല്ലിയാമ്പതിയില്‍ ജീവന്‍ രക്ഷാമരുന്നുകളും ഭക്ഷണവും എത്തിക്കാനുളള ശ്രമം നടന്നുവരുന്നു.
അതേസമയം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത.വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു .തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത് . ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും കാസര്‍കോഡും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.രാവിലെ രണ്ട് ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് നല്‍കിയിരുന്നത്. പിന്നീടാണ് മറ്റ് ഒമ്പത് ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ 20ാം തിയതി രാവിലെ വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം,തിരുവനന്തപുരം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും ചെങ്ങന്നൂര്‍ മേഖലയിൽ പ്രളയ ദുരിതം തുടരുകയാണ്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ആശങ്കയുയര്‍ത്തി കുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു. ആലുവാ ചാലക്കുടി മേഖലകളിൽ ജലനിരപ്പ് താഴുന്നത് ആശ്വാസമായിരുന്നു. ഇടുക്കിയിലും എറണാകുളത്തും മാത്രമായിരുന്നു ഇന്ന് രാവിലെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ട്. ആലുവ, ചാലക്കുടി മേഖലകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്.

Top