സെല്‍ഫി എടുക്കാനറിയില്ലെന്ന് തോന്നുന്നു!!! ഇന്ത്യയിലെ മികച്ച ക്യാമറമാന്റെ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃക

മഹാപ്രളയത്തിന്റെ പിടിയില്‍ കേരളം കുടുങ്ങിയപ്പോള്‍ ദുരിതബാധിതമേഖലകളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന പ്രമുഖര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതായിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കൊട്ടിഘോഷിക്കാതെ നിശബ്ദനായി രക്ഷാദൗത്യം നടത്തിയ ഒരാളെ കുറിച്ച് വൈകിയെത്തിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. പ്രമുഖ സംവിധായകനായ രാജീവ് രവിയെകുറിച്ചുള്ള ഫെയ്‌സ്ബുക്ക് കുറിപ്പാണത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ അച്യുതന്‍ കുട്ടി വന്നു . പൊതു വിഷയം സിനിമയും സിനിമാക്കാരും ആയി . രാജീവ് രവിയുടെ സിനിമകളും പ്രവര്‍ത്തന രീതിയും വിഷയമായി .
അച്യുതന്‍ കുട്ടി: ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല . ഒരുപാട് സഹ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ട്രക്കുകള്‍ അത്യാവശ്യ സാധനങ്ങളുമായി എത്തുന്നു . കല്‍ക്കത്തയില്‍ നിന്നും ബോബെയില്‍ നിന്നുമൊക്കെ സിനിമാ വിദ്യാര്‍ത്തികളും മറ്റും എത്തിയിരുന്നു . പലരും ഇപ്പോഴും തിരിച്ചു പോയിട്ടില്ല . പ്രവര്‍ത്തനത്തില്‍ ആണ് . സിനിമാ കലക്ട്ടീവിന്റെ പേരിലാണ് സംഭാവനകള്‍ [ രാജീവിന്റെ ബാന്നര്‍ ആണത് .] ഒരു വടവൃക്ഷം പോലെ , നിശബ്ദമായി രാജീവ് . ട്രക്കുകള്‍ അയച്ചത് രാജീവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് …. അച്യുതന്‍ കുട്ടി പറഞ്ഞു കൊണ്ടിരുന്നു ……….
ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രീജീവിനു പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു . ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല .
[ അച്യുതന്‍ കുട്ടി സത്യജിത്റായ് ഇന്സ്ടിട്ട്യൂട്ടില്‍ സംവിധാനം പഠിക്കുന്നു . ]

Top