ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ വിജയം ഉറപ്പിക്കാന്‍ എത്തുന്നത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഗ്രഗണ്യരായ അരവിന്ദ് മേനോനോ റാം മാധവോ ആയിരിക്കും. ഇവരില്‍ ആരെങ്കിലും ഒരാളുടെ നേതൃത്വത്തിന്‍കീഴില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തിക്കഴിഞ്ഞാല്‍ ബിജെപിക്ക് ചെങ്ങന്നൂര്‍ നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി.
മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ സംഘടന ജനറല്‍ സെക്രട്ടറി ആയി ആര്‍എസ്എസ് നിയോഗിച്ചത് അരവിന്ദ് മേനോനെയാണ് മലയാളിയായ ഇദ്ദേഹം ജനിച്ചതും വളര്‍ന്നതും ഉത്തര്‍പ്രദേശിലെ വരാണസിയിലായിരുന്നു യുവമോര്‍ച്ചയുടെ അഖിലേന്ത്യാ വൈസ്പ്രഡിഡന്റ് ആയിരിക്കവെയാണ് അദ്ദേഹം ഉത്തര്‍പ്രദേശിന്റെ സംഘടനാ ജനറല്‍സെക്ടറി ആകുന്നത്. തുടര്‍ന്ന് മധ്യപ്രദേശിലെ എല്ലാ തെരഞ്ഞെടുപ്പുകളും നയിച്ചതും നിയന്ത്രിച്ചതും അരവിന്ദ് മേനോന്‍ ആയിരുന്നു. ആ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ വന്‍ വിജയം നേടുകയും ചെയ്തു. ഈ അറിവും പ്രായോഗികബുദ്ധിയും പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനി്ചാല്‍ അരവിന്ദ് മേനോനായിരിക്കും ചെങ്ങന്നൂരില്‍ ബിജെപിയെ നയിക്കുക.
ബിജെപിയുടെ മറ്റൊരു തന്ത്രശാലിയായ നേതാവാണ് റാം മാധവ്. കുശാഗ്രബുദ്ധിക്കാരനായ റാം മാധവിനെയും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ചുമതല നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ നടക്കാനിരിക്കുന്ന കര്‍ണ്ണാടകത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ളതുകൊണ്ട് റാം മാധവിനെ കേരളത്തിലെത്തിക്കുമോ എന്ന് ഉറപ്പാക്കാനാവില്ല.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വന്‍ പ്രതീക്ഷയോടെയാണ് ബിജെപി നോക്കിക്കാണുന്നത്. കേരളത്തിന്റെ രാഷ്ട്രീയമുഖം ആകെ മാറ്റുന്ന തെരഞ്ഞെടുപ്പായിരിക്കും ചെങ്ങന്നൂരിലേതെന്ന് ഉറ്പ്പാണ്. ചെങ്ങന്നൂര്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ള എല്ലാ തന്ത്രങ്ങളും ബിജെപി പുറത്തെടുക്കും എന്നാണ് വിവരം.