ഇടതിൽ വോട്ട് ചോർച്ച .വിജയിച്ചാൽ സജി ചെറിയാന്റെ മാത്രം വിജയം യുഡിഎഫ് പരാജയപ്പെട്ടാൽ ചെന്നിത്തലക്ക് കനത്ത തിരിച്ചടി

കൊച്ചി:കേരളത്തിലെ പോലീസ് പരാജയം ആണോ ?പിണറായി സർക്കാർ കനത്ത പരാജയം ആണോ എന്ന് ജനം വിലയിരുത്തുന്നുണ്ടോ എന്ന് നാളത്തെ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കും .നാളത്തെ ചെങ്ങന്നൂർ തിരെഞ്ഞെടുപ്പ് ഫലം സത്യത്തിൽ ഇരുന്നു മുന്നണികളെയും പ്രതിരോധത്തിലാക്കും .ചെങ്ങന്നൂരിൽ വിജയിച്ചാൽ അത് സജി ചെറിയാന്റെ മാത്രം വിജയമായിരിക്കും .അദ്ദേഹത്തിനുള്ള വ്യക്തി പ്രഭാവത്തിനുള്ള കയ്യടി മാത്രമായിരിക്കും .തിരിച്ച് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ ജനം പിന്തുണക്കുന്നു എന്നും ഭരണത്തിനുള്ള കയ്യൊപ്പും ആയിരിക്കും

മറിച്ച് തിരെഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുമ്പോൾ കോൺഗ്രസിലും മുന്നണിയിലും വ്യാപകമായ പ്രതിസന്ധി ഉണ്ടാകും .വ്യക്തിപരമായിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കനത്ത തിരിച്ചറിയും ‘കഴിവുകെട്ട പ്രതിപക്ഷ നേതാവ് ‘എന്ന ആരോപണം ജനമരക്കിട്ട് ഉറപ്പിക്കുകയും ചെയ്യും .കെ.എം മാണിയെയും കേരളം കോൺഗ്രസിനെയും മുന്നണിയിൽ എടുത്തതിനു വൻ പ്രതിഫലവും കൊടുക്കേണ്ട വരും .പ്രതിപക്ഷത്തിന്റെ കൂടെ വിലയിരുത്തൽ ആയിരിക്കും എന്ന ഒളിയമ്പ് ഉമ്മൻ ചാണ്ടി മുൻപേ ഉന്നയിച്ചിരുന്നു .പ്രതിപക്ഷ നേതാവിനെ മാറ്റണം എന്ന ആവശ്യം എ ‘ഗ്രൂപ്പിലെ ഉമ്മൻ ചാണ്ടി പക്ഷം മുന്നോട്ട് വെക്കും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോട്ടയത്തെ കെവിന്റെ കൊലപാതകത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകുകയും തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വാർത്തകൾ ഇടതുപക്ഷത്തിന് ഏകദേശം 3500 നും 4000 വോട്ടിനും ഇടയിൽ നഷ്ടപ്പെടുകയുണ്ടായി എന്ന പോലീസ് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട് എന്ന് പറയപ്പെടുന്നു .നാളെയാണ് വോട്ടെണ്ണൽ .ആദ്യ സൂചന നാളെ 8.30ഓടു കൂടി അറിയാനാകും .അതേസമയം തപാൽസമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ആകെയുള്ള 797 പോസ്റ്റൽ വോട്ടുകളിലെ അവ്യക്തത നിലനില്‍ക്കുന്നത്.

വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ടേബിളിൽ എത്തുന്ന വോട്ടുകളേ എണ്ണാൻ കഴിയൂ. നേരിട്ട് വോട്ടുചെയ്ത എല്ലാവരുടെയും വോട്ടുകൾ എണ്ണാൻ തുടങ്ങുന്നതിന് മുമ്പാണ് സാധ‌ാരണ പോസ്റ്റൽ വോട്ടുകൾ എണ്ണാറ്. എന്നാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആകെയുള്ള 797 പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്. പോസ്റ്റൽ സമരമ‌ാണ് വില്ലനായത്. പോസ്റ്റൽ വോട്ടുകൾ വോട്ടെണ്ണും മുമ്പ് എത്തിക്കാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലം കാണുമെന്നുമറിയില്ല. നാ‌ല്‍പത് സർവ്വീസ് വോട്ടുകൾ ഇതിനകം തന്നെ തിരിച്ച് കിട്ടിയിട്ടുണ്ട്.

ശക്തമായ ത്രികോണ മൽസരം നടന്ന ചെങ്ങന്നൂരിൽ ചെറിയ വോട്ടിനാണ് ജയിക്കുന്നതെങ്കിൽ പിന്നീടത് വലിയ നിയമപോരാട്ടത്തിലേക്ക് പോകും എന്ന കാര്യം ഉറപ്പാണ്. ഇടിപിബിഎസ് സംവിധ‌ാനം വഴിയാണ് പോസ്റ്റൽ വോട്ടുകൾ അയച്ച് കൊടുത്തതെങ്കിലും അത് തിരിച്ച് വരേണ്ടത് പോസ്റ്റൽ വഴി തന്നെയാണ്. പോസ്റ്റൽ സമരം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പോസ്റ്റൽ വോട്ടിനെയും ബാധിച്ചു എന്ന് വ്യക്തം.

Top