കൊച്ചി: പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും പ്രസ്റ്റീജ് തിരഞ്ഞെടുപ്പായ ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് സിപിഎം .ചെങ്ങന്നൂരിൽ വാൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പാര്‍ട്ടിയുടെ പ്രാഥമിക വോട്ട് കണക്കെടുപ്പ്. ബ്രാഞ്ച് തലത്തില്‍ നടത്തിയ കണക്കെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പതിനായിരത്തോളം വോട്ടിനു ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. വിജയിക്കും എന്ന ഉറച്ച പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.ബിജെപിക്ക്, കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാൾ 10,000 വോട്ടുകൾ വരെ കുറഞ്ഞേക്കാമെന്നും സിപിഎം കണക്കു കൂട്ടുന്നു.
സ്ഥാനാർഥിയെന്ന നിലയിൽ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സജി ചെറിയാൻ കൂടുതൽ സ്വീകാര്യനായെന്നാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പൊതുവിലയിരുത്തൽ. ഭരണമുന്നണിയുടെ പ്രതിനിധി എന്ന നിലയിൽ നിഷ്പക്ഷ വോട്ടുകൾ കൂടുതലായി സമാഹരിക്കാൻ സജി ചെറിയാന് കഴിയുമെന്നും സിപിഎം കണക്കു കൂട്ടുന്നു. പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നിന്നിരുന്ന ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കാൻ പാകത്തിലുള്ള നീക്കങ്ങൾ ഫലപ്രദമാകുമെന്ന പ്രതീക്ഷയും കൂടി ചേർത്താണ് പ്രാഥമിക കണക്കെടുപ്പിൽ ഇടതു മുന്നണി വിജയമുറപ്പിക്കുന്നത്.എന്നാൽ, ബിജെപിയോട് ഇടഞ്ഞു നിൽക്കുന്ന ബിഡിജെഎസ് വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴ്ത്തി യുഡിഎഫ് നേട്ടത്തെ മറികടക്കാമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. അതേസമയം,മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ കെസിബിസി രംഗത്തെത്തിയത് ചെറിയ തിരിച്ചടിയായെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള പ്രചരണം ശക്തമാക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പൊതുവിൽ വിജയപ്രതീക്ഷ ഉയർന്നിട്ടുണ്ടെങ്കിലും മദ്യനയമുയർത്തിയുള്ള കെസിബിസി പ്രചാരണത്തെയടക്കം പ്രതിരോധിക്കാൻ അതീവ ജാഗ്രത വേണമെന്നാണ് കഴിഞ്ഞ ദിവസം മണ്ഡലത്തിൽ പര്യടനം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പതിനഞ്ച് വീടുകൾക്ക് ഒരു പാർട്ടിയംഗം എന്ന കണക്കിലാണ് സിപിഎം താഴെത്തട്ടിൽ പ്രചാരണം മുന്നോട്ടു കൊണ്ടുപോകുന്നത്.ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താത്ത പക്ഷം അവരുടെ വോട്ടുകള്‍ ഇടത് പക്ഷത്തേക്ക് എത്തിക്കാനാണ് സിപിഎം ശ്രമം. ഇത് ഏറെക്കുറേ വിജയിക്കുമെന്നുതന്നെയാണ് സിപിഎം വിലയിരുത്തല്‍. കാര്യങ്ങള്‍ ഇതുപോലെ നടന്നാല്‍ സജി ചെറിയാന്‍ നിയമസഭയിലേക്കെത്തും എന്നു തന്നെയാണ് സിപിഎമ്മിന്റെ ഉറച്ച വിശ്വാസം.