ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം…ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യുഡിഎഫും ബിജെപിയും

ആലപ്പുഴ :ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്.

തന്റെ പ്രതീക്ഷകൾക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ഇത്രയും ജനങ്ങൾക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല. എസ്എൻഡിപിയുടെയും എൻഎസ്എസിന്റെയും ക്രിസ്ത്യൻ സഭകളുടെയും വോട്ടുകൾ തനിക്കു ലഭിച്ചു. പിണറായി വിജൻ സർക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങൾ എല്ലാവരും ചേർന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു.നിലവിലെ വിവരങ്ങള്‍ അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 7003 വോട്ടുകള്‍ക്ക് മുന്നിലാണ്.സജി ചെറിയാന് 28125 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 21122 വോട്ടും ലഭിച്ചു. ബിജെപിയിലെ പിഎസ് ശ്രീധരന്‍പിള്ളക്ക് 15688 വോട്ടും ലഭിച്ചു.

മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ 28 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 26 ബൂത്തുകളിലും സജി ചെറിയാന്‍ ലീഡ് നേടി.യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പാണ്ടനാട്. 2016ല്‍ പിസി വിഷ്ണുനാഥ് പരാജയപ്പെട്ടപ്പോഴും പാണ്ടനാട് പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ക്കു ശേഷം ആദ്യം മാന്നാര്‍ പഞ്ചായത്തിലെ വോട്ടാണ് എണ്ണിയത്. 23 ബൂത്തുകളുള്ള മാന്നാറില്‍ കഴിഞ്ഞ തവണ 440 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിനുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 2629 ആയി ഉയര്‍ന്നു.യുഡിഎഫ് അനുകൂല പഞ്ചായത്തായ പാണ്ടനാട് കഴിഞ്ഞ തവണ 288 വോട്ടുകളുടെ ലീഡ് യുഡിഎഫിനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ 498 വോട്ടുകളുടെ ലീഡോടെ ഇവിടെയും എല്‍ഡിഎഫ് മേല്‍ക്കൈ നേടി.

ബിജെപി ശക്തികേന്ദ്രമായ തിരുവന്‍വണ്ടൂരും എല്‍ഡിഎഫ് പിടിച്ചെടുത്തു.ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി പഞ്ചായത്തുകളിലെ വോട്ടാണ് ഇനി എണ്ണാനുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളിലായാണ് വോട്ടെണ്ണുക.

Top