ഇത് താന്‍ടാ പോലീസ്; പ്രസവവേദനയാല്‍ പിടയുന്ന യുവതിയെ തോളിലേറ്റി പോലീസുകാരന്‍

ചെന്നൈ: ഇത് താന്‍ടാ പൊലീസ് എന്ന് ഒരു ഗ്രാമം മുഴുവന്‍ പറയുന്നു. പ്രസവവേദനയാല്‍ പിടഞ്ഞ യുവതിക്ക് പോലീസുകാരന്‍ തുണയായി. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനോട് യുവതി വിവരം പറഞ്ഞെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല. സഹായത്തിനായി ഭര്‍ത്താവ് പല വഴികളിലും മുട്ടി. ആംബുലന്‍സിനായി വിളിച്ചുനോക്കിയപ്പോള്‍ ലഭ്യമല്ലെന്ന് മറുപടി കിട്ടിയതോടെ ഭര്‍ത്താവ് എന്തുചെയ്യുമെന്നറിയാതെ ദുഖിതനായി. എന്നാല്‍ ഈ പൊലീസുകാരന്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിവരെ ചുമന്നു. ഹോസ്പിറ്റലില്‍ എത്തിയതിന് പിന്നാലെ യുവതി കുഞ്ഞിന് ജന്മം നല്‍കി.

Top