തിരുവനന്തപുരം :കെപിസിസി പ്രസിഡന്റായി ചാർജ് എടുത്ത കെ സുധാകരനെ ട്രോളി രമേശ് ചെന്നിത്തല ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ലെന്ന് സുധാകരൻ മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല .മുമ്പിൽ വന്ന് പുകഴ്ത്തുന്നവർ ഒന്നും നമ്മളോടൊപ്പം ഉണ്ടാവില്ലെന്നതാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
തകർക്കപെടാൻ ശ്രമിക്കുമ്പോൾ തിരിച്ചു വരുന്ന ഉജ്വലമായ ചരിത്രമാണ് കോൺഗ്രസിന്റേതെന്ന് രമേശ് ചെന്നിത്തല. കോവിഡ് ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു. സുധാകരനെതിരെ സി.പി.എം ആരോപണം ഉന്നയിച്ചപ്പോൾ താൻ പ്രതികരിച്ചുവെന്നും എന്നാൽ തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചപ്പോൾ ആരും പ്രതികരിച്ചില്ല എന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിലെ ഇല്ലായ്മ ചെയ്യാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. ഇന്ന് ചുമതലയേല്‍ക്കാരിനിരിക്കെ കഴിഞ്ഞ ദിവസം കെ സുധാകരനെ കുറിച്ച് അദ്ദേഹം ബിജെപി വാല്‍ ആണെന്ന് പറയുന്നു. അങ്ങനെ എനിക്കൊരു പ്രസ്താവന ഇറക്കാന്‍ തോന്നി. അന്ന് എനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്തതിന്റെ വേദന ഞാന്‍ അനുവദിച്ചാണ്. ഓര്‍മ്മവെച്ച് നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന എന്നെകുറിച്ച് ബിജെപിക്കാരണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്‌നേഹിതന്മാരും എനിക്കെതിരെ പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ആ മനോവികാരം കണ്ടത് കൊണ്ടാണ് ഇന്നലെ സുധാകരനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടത്. അതായിരിക്കണം നമ്മുടെ വികാരം.
സുധാകരനെതിരെ ഒരു അമ്പെയിതാല്‍ അത് നമ്മളോരോരുത്തര്‍ക്കും കൊള്ളുമെന്ന വികാരം നമുക്ക് ഉണ്ടാവണം. അത് രമേശ് ചെന്നിത്തലക്കെതിരെ പറഞ്ഞതല്ലേ, അതുകൊണ്ട് തള്ളികളയാം, അല്ലെങ്കില്‍ സ്വകാര്യമായി പിന്തുണക്കാം എന്നല്ല കരുതേണ്ടത്. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്. ഒരു പിണറായി വിജയന് മുന്നിലും തളരില്ല, ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലായെന്ന് അനുഭവപാഠമാണ് സുധാകരനോട് പറയാനുള്ളത്.
ഞാന്‍ കെപിസിസി പ്രസിഡണ്ടായിരുന്നപ്പോള്‍ ആരാധ്യനായ നേതാവ് കെ കരുണാകരന്‍ പാര്‍ട്ടി വിട്ട സമയമായിരുന്നു. ഈ കോണ്‍ഗ്രസിനകത്ത് ആരും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച സമയമായിരുന്നു. അവിടെ നിന്നും ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചു നിന്ന് പണിയെടുത്തത് കൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്. യുഡിഎഫ് പരാജയപ്പെട്ടുവെന്നത് സത്യമാണ്. പക്ഷെ വോട്ടിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. കൊവിഡ് സാഹചര്യം ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചാവുമായിരുന്നുയ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായി വിജയന്റേത്. ഇപ്പോഴും അഴിമതിയുടെ കഥകള്‍ പുറത്ത് വരുന്നു. പിണറായി വിജയനും കാനം രാജേന്ദ്രനും അറിയാതെ വനം കൊള്ള കേരളത്തില്‍ നടക്കുമോ. കേരളം കണ്ട അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്.