ചെക്ക് കേസില്‍ തുഷാറിന് രക്ഷപ്പെടാനാകില്ല..!! ശബ്ദരേഖയില്‍ കാര്യമില്ല; പോംവഴി ഒത്തുതീർപ്പ് മാത്രം

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ പുതിയ ശബ്ദ രേഖ തെളിവുകള്‍ പുറത്തുവരുമ്പോഴും നാസില്‍ ഇര തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ് ചെയ്യുന്നത്. തുഷാര്‍ വെള്ളാപ്പള്ളി നാസിലിന് പണം നല്‍കാനുണ്ടോ എന്നതാണ് പ്രധാന ചോദ്യം. കൊടുക്കാനുണ്ട് എന്നത് തന്നെയാണ് മറുപടി. കൊടുക്കാമെന്ന് പറഞ്ഞ സമയത്ത് കൊടുക്കാതെയായി എന്നതും വാസ്തവമാണ്. ഇതിനാല്‍ തന്നെ നാസിലാണ് ഈ കേസിലെ ഇരയെന്നത് പകല്‍ പോലെ വ്യക്തമാണ്. മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ വെള്ളപ്പള്ളി നടേശന്റെ വെറും ഭാവനാ വിലാസം മാത്രമാണ്.

എന്നാല്‍ ചെക്ക് കേസില്‍ കോടതിക്കു പുറത്ത് ഇനി ഒത്തുതീര്‍പ്പിനു ശ്രമിക്കില്ലെന്നു തുഷാര്‍ വെള്ളാപ്പള്ളി. നിയമ നടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കും. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശബ്ദ സന്ദേശമെന്നും തുഷാര്‍ പറഞ്ഞു. ഇതിനിടെ തുഷാറിനെതിരെ നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസിലെ യാത്രാവിലക്ക് ആവശ്യം ദുബായ് കോടതി തള്ളി. തിങ്കളാഴ്ച രാവിലെയാണ് നാസില്‍ അബ്ദുല്ല തുഷാറിന് എതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ അജ്മാന്‍ കോടതി പുറപ്പെടുവിച്ച ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമങ്ങള്‍ക്ക് ലഭിച്ച തന്റെ ശബ്ദ സന്ദേശങ്ങളുടെ രേഖകള്‍ ഒത്തുതീര്‍പ്പുശ്രമങ്ങളില്‍ തുഷാര്‍ അനുകൂലമാകുംവിധം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നതായി നാസില്‍ അബ്ദുല്ല പറഞ്ഞിരുന്നു. കേസില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി തുഷാറും കൂട്ടരും പരമാവധി ശ്രമം നടത്തുന്നു. വിവാദമെന്തായാലും തനിക്ക് പണം നല്‍കാനുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

സംഖ്യ എത്രയാണെന്ന കാര്യത്തിലേ ഇരുകൂട്ടരും പറയുന്നതില്‍ വ്യത്യാസമുള്ളൂ. പണം തരാതെ ഇവിടെ നിന്ന് അവര്‍ പോയി എന്ന കാര്യത്തിലും അതുകാരണം ഞാന്‍ ബുദ്ധിമുട്ടി എന്നതും തര്‍ക്കമുള്ള കാര്യമല്ല. എന്നിട്ടും അത് തരാതിരിക്കാനും കുറയ്ക്കാനുമുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും നാസില്‍ പറഞ്ഞു.

Top