തിരുവനന്തപുരം:തുണിയഴിക്കല്‍ സമരമെന്ന പേരില്‍ ഫേസ്‌ബുക്ക് പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് തെറ്റ് മനസിലാക്കി അത് തിരുത്തണമെന്നും മാപ്പു പറയണമെന്നും വ്യക്തമാക്കിയ സിപിഎം രാജ്യസഭാംഗം ടിഎന്‍ സീമയ്ക്കെതിരെ ചെറിയാന്‍ ഫിലിപ്പ് ഫേസ്‌ബുക്കില്‍.
രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥക്കെതിരെ ബഹുജന മനഃസാക്ഷി ഉണര്‍ത്താന്‍ ടി.എന്‍ സീമ എം.പി നിരാഹാര സമരം ആരംഭിക്കുന്നത് നല്ലതായിരിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കള്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പിട്ട പോസ്റ്റ് വിവാദമായിരുന്നു. പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതിനെതിരെ ടി.എന്‍ സീമയും രംഗത്തുവന്നിരുന്നു.
രണ്ടു വയസുള്ള പെണ്‍കുട്ടികളെ പോലും ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നത്. ഭരണകൂടം നിഷ്ക്രിയമായതിനാല്‍ ഡല്‍ഹിയില്‍ നിയമവാഴ്ച തകരാറിലാണ്. പട്ടാപകല്‍ പോലും സ്ത്രീ പീഡനം പലയിടത്തും നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു. എല്ലാ മഹിള സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ട വിഷയമാണിത്. ഈ കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ രാജ്യസഭംഗമായ ടി. എന്‍ സീമ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കും ^ചെറിയാന്‍ ഫിലിപ്പ് പോസ്റ്റില്‍ പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ഖേദം പ്രകടിപ്പിച്ച ചെറിയാന്‍ ഫിലിപ്പ്, ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടി െല്ലന്നും പറഞ്ഞു. എന്നാല്‍ ആദ്യമിട്ട പ്രസ്താവന ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ നിന്ന് ഇതുവരെ പിന്‍വലിച്ചിട്ടില്ല.
ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണ രൂപം:-
രണ്ടു വയസുള്ള പെണ്‍കുട്ടികളെ പോലും ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നത്. ഭരണകൂടം നിഷ്ക്രിയമായതിനാല്‍ ദില്ലിയില്‍ നിയമവാഴ്ച തകരാറിലാണ് പട്ടാപകല്‍ പോലും സ്ത്രീ പീഡനം പലയിടത്തും നിത്യസംഭവമായി തീര്‍ന്നിരിക്കുന്നു. എല്ലാ മഹിള സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ട വിഷയമാണിത്. ഈ കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ രാജ്യസഭംഗമായ ടിഎന്‍ സീമ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കും.