മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്ത് സർക്കാരിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും . ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിൽ എത്തിക്കാൻ കോൺഗ്രസ് കരുനീക്കം ശക്തമാണ് .എന്നാൽ കടുത്ത ഉമ്മൻ ചാണ്ടി വിരോധിയായ ചെറിയാൻ ഫിലിപ്പിന്റെ വരവ് കോൺഗ്രസിൽ വീണ്ടും കലാപം സൃഷ്ടിക്കുമോ എന്ന് സംശയം ഉണ്ട് .ഉമ്മൻ ചാണ്ടി അനുകൂലികൾ ചെറിയാൻ ഫിലിപ്പിനെ സ്വീകരിക്കുമോ എന്നും സംശയം ഉണ്ട് .
കേരളത്തില്‍ നിന്നും ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആ ഘട്ടത്തില്‍ സജീവമായി ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ വി ശിവദാസനും ജോണ്‍ബ്രിട്ടാസിനുമായിരുന്നു അന്ന് നറുക്ക് വീണത്. ഇതോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷവുമായി അകന്നന്നെതാണ് സൂചന. കഴിഞ്ഞ ദിവസം പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട സര്‍ക്കാറിനെ നേരിട്ട് വിമര്‍ശിക്കുന്ന പോസ്റ്റുമായി രംഗത്ത് എത്തിയതോടെ അദ്ദേഹവും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച വ്യക്തമായി ഇതോടെയാണ് ചെറിയാന്‍ തന്റെ പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുന്നുവെന്ന ചര്‍ച്ചകളും ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്.
വീഡിയോ വാർത്ത
2018,19 എന്നീ വര്‍ഷങ്ങളിലെ പ്രളയത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ നാം പഠിച്ചതാണ്. നെതര്‍ലന്റ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഭരണാധികാരികള്‍ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിന് ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നുമായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ചെറിയാന്‍ ഫിലിപ്പിന്റെ പ്രചരണം.