കരുണാകരന്റെ പേരിൽ കുംഭകോണം !..കോൺഗ്രസ് നേതൃത്വം മൗനപാലിക്കുന്നു !!ചെന്നിത്തല എന്തേ മിണ്ടുന്നില്ല?…

കണ്ണൂർ :ചെറുപുഴയില്‍ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോടികളുടെ കുംഭകോണം’ ചെന്നിത്തല എന്തേ മിണ്ടുന്നില്ല എന്ന് സി.പി.എം ജനറൽ സിക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ചോദിച്ചു .ട്രസ്റ്റുണ്ടാക്കി പണം മുക്കുക എന്നത് കോൺഗ്രസുകാരുടെ പാരമ്പര്യം എന്നും കോടിയേരി ആരോപിച്ച് .ചെറുപുഴയിലെ ജോസഫിന്റെ ആദ്മഹത്യയിൽ സമഗ്രമായ അന്വോഷണം നടത്തണം എന്നും കോടിയേരി ആവശ്യപ്പെട്ടു .അതേസമയം ചെറുപുഴയിൽ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്‌ കെട്ടിടംപണിത കരാറുകാരൻ മരിച്ച സംഭവം സർക്കാർ അന്വേഷിക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. സർക്കാറിന്റെ ഏത് അന്വേഷണത്തിനും പൂർണ്ണ പിന്തുണനൽകും എന്നും മുരളി പറഞ്ഞു .

മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് കൂടി തൃപ്തികരമാകണം അന്വേഷണം. കുറ്റക്കാർ ആരെന്ന് കണ്ടെത്തി അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. വിഷമം അനുഭവിക്കുന്നവരെ സഹായിച്ചിരുന്ന കെ കരുണാകരന്റെ പേരിൽ തുടങ്ങിയ സ്ഥാപനം കാരണം ഇത്തരമൊരു ദുരനുഭവം ഉണ്ടായതിൽ ദു:ഖമുണ്ടെന്നും- കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കരുണാകരന്റെ പേരിന് ആരും കളങ്കം വരുത്തരുത്.ഹെറാൾഡ് നിസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം സംഘടനകൾ നടത്തുന്ന കാര്യങ്ങളിൽ കുടുംബത്തിന് ഉത്തരവാദിത്തമില്ല. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രസിഡന്റ്‌ ആയ ഔദ്യോഗിക ട്രസ്റ്റുണ്ട്. ഇനിയാരും കരുണാകരന്റെ പേരുപയോഗിച്ച് സാമ്പത്തിക ഇടപാടും മുതലെടുപ്പും നടത്തരുത്.

പണപ്പിരിവില്ലാതെചാരിറ്റിയാകാം. കരുണാകരന്റെ പേരിൽ ട്രസ്റ്റോ സംരംഭങ്ങളോ ഔദ്യോഗികമല്ലാതെ തുടങ്ങരുതെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടും. മരടിൽ താമസക്കാരെ ഇറക്കിവിടരുത്‌. ഫ്‌ളാറ്റ്‌ നിർമ്മാണത്തിന്‌ അനുമതി നൽകിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.അതേസമയം ജോസഫുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്ന ചെറുപുഴ ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരോട് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാകാന്‍ ചെറുപുഴ പൊലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്.

 

Top