അധോലോക നേതാവ്‌ ഛോട്ടാ രാജന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി :അധോലോക നേതാവ് ചോട്ട രാജന്നെ ഡല്‍ഹിയില്‍ എത്തിച്ചു …ഛോട്ടാ രാജനെ ഇന്നലെ പുലര്‍ച്ചയോടെ ഇന്ത്യയിലെത്തിച്ച്‌ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സി.ബി.ഐ. ഉദ്യോഗസ്‌ഥരാണ്‌ രാജനെ കസ്‌റ്റഡിയില്‍ വാങ്ങിയത്‌. രാജനെതിരേ കൂടുതല്‍ കേസുകള്‍ മഹാരാഷ്‌ട്രയിലാണെങ്കിലും ഈ കേസുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സി.ബി.ഐക്ക്‌ കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ രാജനെ ഡല്‍ഹിയിലേക്കു കൊണ്ടുവന്നത്‌. മഹാരാഷ്‌ട്ര പോലീസില്‍ തനിക്ക്‌ വിശ്വസമില്ലെന്നു രാജന്‍ നേരത്തെ പ്രതികരിച്ചിരുന്നു.കഴിഞ്ഞ മാസം 25ന്‌ ബാലിയില്‍ അറസ്‌റ്റിലായ രാജനെ ഇന്നലെ പുലര്‍ച്ചെ അേഞ്ചാടെ പ്രത്യേക വിമാനത്തിലാണ്‌ ഡല്‍ഹിയിലെത്തിച്ചത്‌. ആറേകാലിന്‌ ഡല്‍ഹി സ്‌പെഷല്‍ സെല്ലിന്റെ സുരക്ഷാവലയത്തില്‍ രാജനെ സി.ബി.ഐ. ആസ്‌ഥാനത്തെത്തിച്ചു. തുടര്‍ന്ന്‌ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയശേഷം വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ സംയുക്‌ത ചോദ്യംചെയ്യല്‍ ആരംഭിച്ചു.
20 കൊലപാതകമുള്‍പ്പെടെ ഏഴുപതു കേസുകളാണ്‌ രാജനെതിരേ ഇന്ത്യയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌.

ഇന്ത്യ അന്വേഷിക്കുന്ന അധോലോക തലവന്‍ ദാവൂദ്‌ ഇബ്രാഹിമിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ രാജനില്‍നിന്നു ലഭിക്കുമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ. മുമ്പ്‌ ദാവൂദിന്റെ വലംകൈ ആയിരുന്നു രാജന്‍. മുംബൈ സ്‌ഫോടനത്തെത്തുടര്‍ന്നാണ്‌ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണത്‌. ദാവൂദുമായി ബന്ധമുള്ള മുംബൈ പോലീസിലെ ഉദ്യോഗസ്‌ഥരുടെ പേരുകള്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ ഛോട്ടാ രാജന്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയെന്നാണു സൂചന.ദാവൂദിന്റെ പ്രവര്‍ത്തന മേഖലയും അയാളെ സഹായിക്കുന്ന വ്യക്‌തികളെക്കുറിച്ചുള്ള വിവരങ്ങളും ഛോട്ടാരാജനില്‍നിന്ന്‌ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. അതേസമയം ദാവൂദുമായുള്ള ബന്ധം രാജന്‍ വിഛേദിച്ചിട്ട്‌ വര്‍ഷങ്ങളായതിനാല്‍തന്നെ ഇത്‌ എത്രമാത്രം ഫലവത്താകുമെന്ന സംശയവും സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top