സലാല: ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ കൊലപാതകത്തില്‍ പോലീസിന് ഇനിയും ഒരുതുമ്പും കണ്ടെത്താനായില്ല. നിരപരാധിയായ ഭര്‍ത്താവ് ലിന്‍സണ്‍ തോമസിനെ ജയിലിലിട്ട് ക്രൂരത കാണിക്കുകയാണ് ഒമാന്‍ പോലീസ് ചെയ്തത്. ഇപ്പോഴിതാ ലിന്‍സണ്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടും. കസ്റ്റഡിയിലായിരുന്ന ഭര്‍ത്താവ് ലിന്‍സണ്‍ തോമസിനെ പോലീസ് വെറുതെവിട്ടു.
ഒമാന്‍ റോയല്‍ പൊലീസാണ് ലിന്‍സണെ വെറുതെവിട്ടത്. ലിന്‍സണ്‍ നിരപരാധിയെന്നു കണ്ടാണ് മോചിപ്പിച്ചത്. എന്നാല്‍, ചിക്കു എങ്ങനെ കൊല്ലപ്പെട്ടെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. യഥാര്‍ത്ഥ കൊലയാളി ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. നാലുമാസമാണ് കാരണമില്ലാതെ ലിന്‍സണ്‍ ജയിലില്‍ കഴിഞ്ഞത്. യഥാര്‍ത്ഥ കൊലയാളിയെ കിട്ടാതെ ലിന്‍സണെ മോചിപ്പിക്കില്ലെന്നായിരുന്നു ഒമാന്‍ റോയല്‍ പൊലീസിന്റെ നിലപാട്.
വെറും സംശയങ്ങളുടെ പേരിലായിരുന്നു ലിന്‍സണെ കസ്റ്റഡിയിലെടുത്തിരുന്നത്. തെളിവില്ലെങ്കിലും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും ആറുമാസം വരെ ജയിലില്‍ പാര്‍പ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ലിന്‍സണെ മോചിപ്പിക്കാന്‍ വൈകിയത്. ചിക്കുവിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു തെളിവുപോലും ലിന്‍സണെതിരേ ഉണ്ടായിരുന്നില്ല.
എന്തുകൊണ്ടാണ് ലിന്‍സണെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കാന്‍ പോലും പൊലീസിനു സാധിച്ചിരുന്നില്ല. ചെറിയ ഒരു തെളിവു കിട്ടിയാല്‍ പോലും അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്യാന്‍ ഒമാനില്‍ നിയമമുണ്ട്. ഈ സാഹചര്യത്തിലാണ് യാതൊരു തെളിവുമില്ലാതെ ലിന്‍സണെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നത്.
ഏപ്രില്‍ 21നാണ് അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ട് വെട്ടും കുത്തുമേറ്റു മരിച്ചത്. കൊല്ലപ്പെടുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു. കവര്‍ച്ചാശ്രമം തടയുന്നതിനിടെയാണു കൊലപാതകമെന്നു കരുതുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
സലാലയിലെ ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സില്‍ നഴ്സായിരുന്നു ചിക്കു. കോട്ടയം സ്വദേശി ലിന്‍സണ്‍ തോമസാണ് ഭര്‍ത്താവ്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹം. മൂന്നു വര്‍ഷമായി സലാലയിലെ ആശുപത്രിയില്‍ നഴ്സാണ്. ലിന്‍സണും ഇവിടെത്തന്നെയാണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി പതിനൊന്നിന് ചിക്കു ജോലിക്കു കയറേണ്ടതായിരുന്നു. ജോലിക്കു കാണാത്തതിനെത്തുടര്‍ന്നു ഫ്ളാറ്റിലെത്തിയപ്പോ!ഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.