ഭാര്യയ്ക്ക് പെണ്‍ക്കുഞ്ഞിനെ സമ്മാനമായി നല്‍കി; കുഞ്ഞിന് പിന്നാലെ പൊലീസും എത്തി…

മക്കളില്ലാത്ത വിഷമം മനസില്‍ കൊണ്ടുനടക്കുന്ന സമയത്താണ് ഒരു മാലാഖകുഞ്ഞുമായി ഭര്‍ത്താവ് വീട്ടിലേക്ക് കയറിവന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞ് അവരുടെ ജീവിതത്തില്‍ പുതു സന്തോഷം നല്‍കി. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായില്ല. പെണ്‍ക്കുഞ്ഞിന് പിന്നാലെ പൊലീസെത്തി.

കുഞ്ഞിനെ കിട്ടിയത് എവിടെനിന്നാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയാതെ വന്നതോടെ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കി. സമിതി കുഞ്ഞിനെ ഏറ്റെടുത്ത് പട്ടുവം സ്‌നേഹനികേതനിലേക്ക് മാറ്റി. ഉദുമ എരോലിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം നടന്നത്. എരോലിലെ യുതിയും അഡൂര്‍ ദേവരടുക്കയിലെ യുവാവും വിവാഹിതരായിട്ട് വര്‍ഷങ്ങളായെങ്കസലും അവര്‍ക്കിതുവരെ കുഞ്ഞുങ്ങളുണ്ടായിട്ടില്ല. ഇതിനിടയിലെ ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ യുവതി ഭര്‍ത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാഴ്ച മുമ്പ് മധ്യസ്ഥര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു. ഭാര്യവീട്ടില്‍ യുവാവ് ഒരാഴ്ച താമസിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് തിരിച്ചുപോയ ഭര്‍ത്താവ് മടങ്ങിവന്നപ്പോള്‍ യുവതിക്ക് സമ്മാനമായി ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ നല്‍കി. ദത്തെടുത്തതാണെന്ന് ഭാര്യയെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഭര്‍ത്താവ് സ്വന്തം വീട്ടിലേക്കു പോയി.

ദത്തുകുട്ടിയാണെന്നു വിശ്വസിക്കാതിരുന്ന ചിലര്‍ സംഭവം ബേക്കല്‍ പൊലീസില്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബേക്കല്‍ എസ്‌ഐപികെ വിനോദ്കുമാര്‍ വനിതാ പൊലീസിനൊപ്പം വീട്ടിലെത്തി. യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ബെംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും തിരിച്ചുവന്നാല്‍ രേഖ ഹാജരാക്കാമെന്നും യുവാവ് പറഞ്ഞു. ആവശ്യമായ രേഖകളൊന്നും ലഭിക്കാതിരുന്നതിനാല്‍ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കി.

തുടര്‍ന്ന് ശിശുക്ഷേമസമിതി അധ്യക്ഷ മാധുരി എസ് ബോസ് കുഞ്ഞിനെ പട്ടുവം സ്‌നേഹനികേതന്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.യുവാവിനോട് രേഖകളുമായി ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ ലഭിച്ച വഴി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുവാവിനെതിരേ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Top