ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബഹുനില കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണ പതിനാല് മാസം പ്രായമായ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനാലയിലൂടെ പുറത്തേക്ക് തെറിച്ച് വീണ കുഞ്ഞ് മരത്തിന് മുകളില്‍ തങ്ങി നിന്നതാണ് വലിയ അപകടം ഒഴിവാകാന്‍ കാരണമായത്. മഹാരാഷ്ട്രയിലെ ഗോവന്ദിയില്‍ ആണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടാന്‍ ജനാല തുറന്ന മുത്തശ്ശി കുറ്റി അടയ്ക്കാന്‍ മറന്നിരുന്നു. ഇതിലൂടെയാണ് അഥര്‍വ്വ ബര്‍ക്കഡെ തെന്നി വീണത്. കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടന്ന് വീഴുകയായിരുന്നെന്നും തങ്ങള്‍ ഓടിയെത്തുംമുമ്പ് വീണ് കഴിഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞ് വീണ ഉടനെ ആളുകള്‍ ഓടിയെത്തിയെങ്കിലും കെട്ടിടത്തിന് താഴെ അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെയാണ് അവര്‍ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടി മരത്തിന് മുകളില്‍ തങ്ങിയതിനാല്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനകളില്‍ ഗുരുതര പരിക്കുകളില്ലെന്നും ചുണ്ട് പൊട്ടുകയും കാലിന് ചെറിയ പരിക്കേല്‍ക്കുകയും മാത്രമാണ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top