യെരവാഡയിലെ ഇന്ദിരാ നഗർ സ്വദേശിയും വിവാഹിതനുമായ സഞ്ജയ് ഓംപ്രകാശ് പർദേശിയാണ് ഭർത്താവ് മരിച്ച സ്ത്രീയുമായി പ്രണയത്തിലായി കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് അശ്ലീല ദൃശ്യം കാണിച്ചതിന് ആറ് മാസത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. 2015 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകിയായ വിധവയെയും മകളെയും നോക്കിയിരുന്ന പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. ഒരിക്കൽ പുറത്ത് കൊണ്ടുപോയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ യുവാവ് സ്പർശിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് സ്കൂളിൽ പോയ പെൺകുട്ടിയെ ഐസ് ക്രീം വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചു മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചു കൊടുക്കുകയുമായിരുന്നു. പേടിച്ചുപോയ പെൺകുട്ടി സംഭവം സ്കൂൾ അധ്യാപികയെ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്. പെൺകുട്ടിയുടെയും അധ്യാപികയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. കോടതിയിൽ പെൺകുട്ടിയുടെ മാതാവ് സഹകരിച്ചിരുന്നില്ല.
വിധവയായ കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് അശ്ലീല ദൃശ്യം കാണിച്ച പ്രതി ജയിലിലായി
Tags: child abuse