
കുടുംബ വഴക്കിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനായ അടൂര്‍ സ്വദേശി ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവശിച്ചിച്ചു.
ഇയാള്‍ അമ്മയേയും ഭാര്യയേയും മര്‍ദിക്കുന്നതിനിടെ കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.