തലശ്ശേരി : ഭാര്യയെയും ഒന്നര വയസ്സ് തികയാത്ത മകളെയും പുഴയിൽ തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ട കോടതി ജീവനക്കാരനായ പാട്യം പത്തായക്കുന്ന് കുപ്പ്യാട്ടെ കെ പി ഷിനുവിനെയാണ് ആത്മഹത്യാശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെയും മകളെയും ബൈക്കിലെത്തിച്ച് പാത്തിപ്പാലം പുഴയിൽ തള്ളിയിടുകയും മകൾ മുങ്ങി മരിക്കുകയും ചെയ്ത സംഭവത്തിലാണ് ഷിനുവിനെതിരെ കൊലപാതക കുറ്റം ചുമത്തിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പിതാവ് ഷിജു പൊലീസ് പിടിയിലായത്. തലശ്ശേരി കോടതി ജീവനക്കാരനാണ് ഷിജു. ഒന്നരവയസ്സുകാരിയായ മകൾ അൻവിതയെയും അമ്മ സോനയെയും പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചെങ്കിലും മകൾ മരിച്ചു. ഇരുവരെയും പുഴയിൽ തള്ളിയിട്ട ശേഷം ഓടി മറയുകയായിരുന്നു ഷിജു. ഒളിവിലായ ഷിജുവിനെ ഇന്നലെ കതിരൂർ പൊലീസാണ് പിടികൂടിയത്.
കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രക്കുളത്തിൽ ഷിജു ചാടിയത് ശ്രദ്ധയിൽപ്പെട്ടവർ വിവരം പൊലീനെ അറിയിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക പ്രശ്നം വന്നപ്പോൾ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ ഭാര്യ നിരന്തരം അവഹേളിച്ചിരുന്നെന്നാണ് ഷിജു പൊലീസിനു നൽകിയിരിക്കുന്ന മൊഴി.
ഭാര്യയെയും മകളെയും ബൈക്കിലെത്തിച്ച് പാത്തിപ്പാലം പുഴയിൽ തള്ളിയിടുകയും മകൾ മുങ്ങി മരിക്കുകയും ചെയ്ത സംഭവത്തിലാണ് ഷിനുവിനെതിരെ കൊലപാതക കുറ്റം ചുമത്തിയത്. ഭാര്യ സോനയെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഐ പി സി 307 പ്രകാരം കേസെടുത്തത്. കുറ്റകൃത്യം നടത്തിയതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിനുവിനെ പോലീസ് തിരയുകയായിരുന്നു.
കൊല്ലപ്പെട്ട അൻവിതയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊന്ന്യം നാലാം മൈലിനടുത്ത സോനയുടെ തറവാട്ട് വീട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്. പാത്തിപ്പാലം വള്ള്യായി റോഡിലെ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാരും ഫയർ ഫോഴ്‌സും രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം പുഴയുടെ സമീപത്തു നിന്നും കണ്ടെടുത്തു.
പാത്തിപ്പാലം ഷട്ടറിന് സമീപം ബൈക്ക് നിർത്തി ചെക്ക് ഡാം വഴിയിലൂടെ അൻവിതയെയും എടുത്ത് മുന്നിൽ ഷിനുവും പിറകെ സോനയും നടന്നു. മുണ്ട് അഴിച്ചുടുക്കണമെന്ന് പറഞ്ഞ് മകളെ ഭാര്യയുടെ കൈയിൽ ഏൽപിച്ചു. പൊടുന്നനെയാണ് ഇരുവരെയും പുഴയിലേക്ക് തള്ളിയത്. ഓർക്കാപ്പുറത്തുള്ള തള്ളലിൽ സോനയുടെ കൈയിൽ നിന്ന് മകൾ തെറിച്ച് വെള്ളത്തിൽ വീണു. പിന്നാലെ വീണ സോന ചെക്ക്ഡാം കെട്ടിൽ പിടിച്ചു നിന്നു. എന്നാൽ കരുതിക്കൂട്ടിയെന്നതു പോലെ ഷിനു പിന്നെയും സോനയെ ഉലച്ചുവീഴ്ത്തിയത്രെ. ഒഴുക്കിൽപ്പെട്ട സോനക്ക് പിന്നെ പുഴയോരത്തെ കൈതക്കാടാണ് തുണയായത്. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് വെള്ളത്തിൽ നിന്ന് സോനയെ രക്ഷിച്ചത്. തന്റെ മകൾ കൂടിയുണ്ടെന്ന് രക്ഷാപ്രവർത്തകരോട് സോന പറഞ്ഞു. ഇതിനകം കുട്ടി മുങ്ങിമരിച്ചിരുന്നു. ആളുകൾ എത്തുന്നതിനിടെ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നത് കണ്ടവരുണ്ട്.