കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടാല്‍ പിടിക്കപ്പെടും പുതിയ ആപ്പ് ; ഗാലറി ഗാഡിയന്‍ എന്ന ആപ്ലിക്കേഷന്റെ പ്രത്യേകതകള്‍

ഇന്ന് ഭൂരിഭാഗം കുട്ടികളും കൗമാര പ്രയത്തോടടുക്കുമ്പോഴേയ്ക്കും ലൈംഗികവൈതൃകങ്ങള്‍ക്കടിപ്പെടുന്നു എന്നരീതിയിലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സ്മാര്‍ട്ട് ഫോണും ഇന്‍ര്‍നെറ്റും എല്ലാവരിലും ലഭ്യമായതോടെ അശ്ലീല ചിത്രങ്ങള്‍ കാണുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു പരിഹാരം എന്നവണ്ണം ഇപ്പോഴിതാ, കുട്ടികള്‍ തങ്ങളുടെ ഫോണുകളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് കണ്ടെത്തുന്നതിനും മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. യുകെയിലെ യിപ്പോ ടെക്നോളജീസ് എന്ന കമ്പനിയാണ് ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നത്.

കുട്ടികളുടെ ഫോണില്‍ നഗ്‌നചിത്രങ്ങള്‍ സേവ് ചെയ്യപ്പെടുകയോ എടുക്കുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഗാലറി ഗാര്‍ഡിയന്‍ എന്ന ആപ്ലിക്കേഷനാണ് യിപ്പോ ഒരുക്കുന്നത്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ആപ്ലിക്കേഷന്‍ ലഭ്യമാകുമ്പോള്‍ ഇമെയില്‍ ലഭിക്കുന്നതിനായി ഗാലറി ഗാര്‍ഡിയന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. കുട്ടിയുടെയും മാതാപിതാക്കളുടെയും ഫോണില്‍ ഗാലറി ഗാര്‍ഡിയന്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഫോണുകള്‍ പെയര്‍ ചെയ്താല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ ഫോണില്‍ ചൈല്‍ഡ്  എന്ന ഓപ്ഷനും മാതാപിതാക്കളുടെ ഫോണില്‍  പാരന്റ്  ഓപ്ഷനുമാണ് തിരഞ്ഞെടുക്കേണ്ടത്. കുട്ടികളുടെ ഫോണില്‍ എത്തുന്നതും കുട്ടി എടുക്കുന്നതുമായ ചിത്രങ്ങളെല്ലാം ആപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്യും. ഇതില്‍ നഗ്‌നതയുള്ള ചിത്രങ്ങള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളുടെ ഫോണില്‍ ആപ്ലിക്കേഷന്‍ അലേര്‍ട്ട് നല്‍കും. ആളുകളുടെ ചിത്രങ്ങളിലെ തൊലിയുടെ നിറത്തില്‍ നിന്ന് ഫോട്ടോയില്‍ വെളിവായിട്ടുള്ള നഗ്‌നതയുടെ തോത് കണ്ടെത്തിയാണ് ആപ്ലിക്കേഷന്‍ അശ്ലീല ചിത്രങ്ങള്‍ മനസ്സിലാക്കുന്നതെന്ന് യിപ്പോ സ്ഥാപകനായ ഡാനിയേല്‍ സ്‌കോവ്റോവ്സ്‌കി പറഞ്ഞു. വലിയൊരു സാമൂഹിക പ്രശ്‌നത്തിന് പരിഹാരമാവും ഈ ആപ്പ് എന്നാണ് കരുതപ്പെടുന്നത്.

Top