ബ്രസീല്‍ :വൃത്തിഹീനമായ സാഹചര്യത്തില്‍ മുറിയില്‍ ബന്ദികളാക്കപ്പെട്ട അഞ്ച് കുട്ടികളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുട്ടികളുടെ മാതാപിതാക്കളാണ് ഇവരെ ഈ വിധം ബന്ദികളാക്കി വെച്ചത്. പടിഞ്ഞാറന്‍ ബ്രസീലിലെ ഒരു നഗരത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അത്യന്തം വൃത്തിഹീനമായ ഒരു മുറിയിലായിരുന്നു കുട്ടികളെ ഇവര്‍ ബന്ധികളാക്കിയിരുന്നത്. ആവശ്യമായ ഭക്ഷണവും ഇവര്‍ക്ക് വീട്ടുകാര്‍ നല്‍കുന്നുണ്ടായിരുന്നില്ല. കുട്ടികള്‍ ജനല്‍ വഴി പുറത്തേക്കെറിഞ്ഞ കടലാസ് കുറിപ്പുകളിലൂടെയാണ് ദുരിത കഥ അയല്‍ക്കാര്‍ അറിയാന്‍ ഇട വരുന്നത്. അയല്‍ക്കാര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസെത്തി കുട്ടികളെ രക്ഷിച്ചത്. പൊലീസ് വരുമ്പോള്‍ വീട്ടുകാര്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. മോചിപ്പിക്കുമ്പോള്‍ കുട്ടികള്‍ ഏറെ ക്ഷീണിതരായിരുന്നു. ഇവരെ പിന്നീട് പൊലീസ് ശിശുസംരക്ഷണ സമിതിയില്‍ ഏല്‍പ്പിച്ചു. വീട്ടുകാര്‍ എന്തിനാണ് ഇവരെ ഇത്തരത്തില്‍ ബന്ധികളാക്കിയത് എന്നതിന് പിന്നിലെ കാരണം വ്യക്തമല്ല.