കൊവിഡ് രണ്ടാം തരംഗം: ചിങ്ങവനത്തെ സാമൂഹിക അടുക്കള ബി.ജെ.പി സന്ദർശിച്ചു

ചിങ്ങവനം: രണ്ടാം കോവിഡ് തരംഗങ്ങളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നാളു മുതൽ ചിങ്ങവനത്തെ ബി.ജെ.പി പ്രവർത്തകർ പ്രദേശത്തെ നിരവധി കൊവിഡ് ബാധിച്ചവർക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും ദിവസേനെ 150ലധികം ആളുകൾക്ക് രാവിലെയും ഉച്ചയ്ക്കും ഭക്ഷണവിതരണം നടത്തിവരുകയാണ്.

പ്രദേശത്തെ വാർഡുകളിലെ ആശാവർക്കറുമാരും പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും പറയുന്നതനുസരിച്ച് ജാതിമതരാഷ്ട്രീയഭേദമന്യേ എല്ലാവർക്കും ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നത് അഭിനന്ദർഹമാണെന്ന് ചിങ്ങവനത്തെ സമൂഹ അടുക്കള സന്ദർശിച്ചുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിങ്ങവനത്തെ ബി.ജെ.പി യുടെ സമൂഹ അടുക്കള തികച്ചും പൊതുജനങ്ങൾക്ക് മാതൃകപരമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.സംസ്ഥന കൗൺസിൽ അംഗം സി.എൻ സുബാഷ്, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Top