ഡബ്ല്യു.എച്ച്‌.ഒ-വിന് ചെെന സഹായം നല്‍കും’ അമേരിക്ക ഫണ്ട് നിറുത്തിയതിന് പിന്നാലെ 30 മില്യണ്‍ ഡോളര്‍ അനുവദിച്ചു

ബീംജിംഗ്:ഡബ്ല്യു.എച്ച്‌.ഒ-വിന് അമേരിക്ക ഫണ്ട് നിറുത്തിയതിന് പിന്നാലെ 30 മില്യണ്‍ ഡോളര്‍ അനുവദിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള (ഡബ്ല്യു.എച്ച്‌.ഒ) ഫണ്ട് യു.എസ് മരവിപ്പിച്ചതിന് പിന്നാലെ 30 മില്യണ്‍ ഡോളര്‍ അധികമായി അനുവദിച്ച്‌ ചൈന. ചൈനീസ് വിദേശകാര്യ വാക്താവ് ഹുവ ചുന്‍യിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സംഭാവനയെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടനക്ക് ചൈന 20 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. ട്വിറ്ററിലൂടെയാണ് ചൈനീസ് വക്താവ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കുന്നത് യു.എസ് ആണ്. എന്നാല്‍,​ കൊവിഡ് 19 പ്രതിസന്ധിയെ ദുര്‍വിനിയോഗം ചെയ്തു എന്ന് ആരോപിച്ചാണ് ഡബ്ല്യു.എച്ച്‌.ഒവിന് പണം നല്‍കുന്നത് യു.എസ് നിറുത്തിവച്ചത്. ഡബ്ല്യു.എച്ച്‌.ഒ ചൈനയ്ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top