ശ്രീനഗർ :ഇന്ത്യ- ചൈന സൈനികതല ചർച്ചകൾ ഫലംകണ്ടുതുടങ്ങി. യഥാർത്ഥ നിയന്ത്രണ രേഖയിലെ മൂന്ന് പ്രദേശങ്ങളിൽ നിന്ന് ഇരുസൈനിക വിഭാഗങ്ങളും പിൻവാങ്ങി തുടങ്ങിതായാണ് റിപ്പോർട്ട്. എന്നാല്‍ സൈന്യം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഗാൽവാനിലെ പട്രോൾ പോയിന്റ് 14 ൽ നിന്ന് ഒന്നര കിലോമീറ്റർ ചൈന പിന്നോട്ട് പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇരു സേനകളും തമ്മിൽ നടത്തിയ ചർച്ചകളിലെ ധാരണ പ്രകാരമാണ് നടപടി. ഇന്ത്യ-ചൈന സേനകൾക്ക് ഇടയിൽ ഒരു സുരക്ഷിത അകലം പാലിച്ച് കൊണ്ടാണ് പിൻമാറ്റം. ഗാൽവാനിലെ താത്കാലിക നിർമ്മാണങ്ങളും പൊളിച്ച് നീക്കിയിട്ടുണ്ട്. ചൈനയുടെ പിൻമാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് സൈനിക വൃത്തങ്ങൾ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണകൾ പാലിക്കാൻ ചൈന തയ്യാറാണോയെന്ന് ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ല. കാത്തിരുന്നു കാണാമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഗല്‍വാന്‍ താഴ് വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളില്‍ നിന്നാണ് സേന പിന്മാറിയത്. ഇവിടത്തെ താത്കാലിക നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം. എന്നാല്‍ ഇത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണുണ്ടാക്കിയിട്ടുണ്ട്. ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. സംഘര്‍ഷം ലഘൂകരിക്കുക, യഥാര്‍ഥ നിയന്ത്രണരേഖ മാനിക്കുക എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ലഫ്.ജനറല്‍ തല ചര്‍ച്ച നടന്നത്. ചർച്ചകളെ തുടർന്ന് പട്രോളിങ്ങ് പോയിന്റുകളായ 14,15,17 എന്നിവിടങ്ങളിൽ നിന്ന് പിന്മാറാൻ ചൈന സമ്മതിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക് സന്ദർശനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ചൈനയുടെ പിൻമാറ്റം. ലഡാക്കിൽടെ അദ്ദേഹം ആയിരക്കണക്കിന് സൈനികരെ അഭിസംബോധന ചെയ്തിരുന്നു. ചൈനയെ പ്രതിപാദിക്കാതെ “വിപുലീകരണത്തിന്റെ യുഗം അവസാനിച്ചുവെന്നും വിപുലീകരണ ശക്തികൾ” പരാജയപ്പെടുകയോ പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയോ ചെയ്തുവെന്നാണ് ചരിത്രം എന്നും മോദി പ്രതികരിച്ചിരുന്നു. ലഡാക്കിലെ സംഘർഷത്തിൽ അയവ് വരുത്താൻ കഴിഞ്ഞ ആഴ്ച വീണ്ടും സൈന്യം മൂന്നം ഘട്ട ചർച്ച നടത്തിയിരുന്നു.
10 മണിക്കൂറോളമാണ് കോർ കമാൻഡർമാർ ചർച്ച നടത്തിയത്. നിലവിൽ ഗാൽവൻ താഴ്‌വര മുതൽ ഹോട്‌സ്പ്രിങ് വരെയുള്ള പട്രോളിംഗ് കേന്ദ്രങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തയാറെന്ന് ചൈന വ്യക്തമാക്കിയിരുന്നു.എന്നാൽ പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നായിരുന്നു ചൈന അന്ന് സ്വീകരിച്ച നലിപാട്. ജൂൺ 15 ന് നടത്ത ഗാൽവൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിൽ. കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇന്ത്യൻ തിരിച്ചടിയിൽ 40 ചൈനീസ് സൈനികർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.