തിരിച്ചടി ശക്തമായിരിക്കും: ‘സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് അറിയാം; തിരിച്ചടിക്കാനും’-പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി:ഗാൽവാൻ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഏതു ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി. നാം എല്ലാവരുമായി സൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍ രണ്ടു കണ്ണുകളും തുറന്നു പിടിച്ചിരിക്കുന്നവരുമാണ്. ഏതു ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല. പ്രധാനമന്ത്രി പറഞ്ഞു. തന്റെ മന്‍കീ ബാത് പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും ലോകം കണ്ടു. അതേസമയം, നമ്മുടെ അതിർത്തിയിൽ കടന്നുകയറാൻ ആരെയും അനുവദിക്കില്ലെന്നത് കണ്ടതാണ്. നമ്മുടെ സമഗ്രതയെ ഭീഷണിപ്പെടുത്തിയവർക്ക് ഉചിതമായ മറുപടി നൽകി’- പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ പ്രധാന ലക്ഷ്യം ആത്മനിർഭർ ഭാരത് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൌണിന് ശേഷം രാജ്യം അൺലോക്ക് ഘട്ടത്തിലാണ്. ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മൺസൂണും കോവിഡും കൂടുതൽ ശ്രദ്ധയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ വർഷത്തിന്‍റെ പകുതി കഴിഞ്ഞു. മാൻ കി ബാത്തിൽ, നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഈ ദിവസങ്ങളിൽ ആളുകൾ സാധാരണയായി ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത് – 2020 എപ്പോൾ അവസാനിക്കും. കൊറോണ വൈറസ്, ആംഫൺ ചുഴലിക്കാറ്റ്, വെട്ടുക്കിളികൾ, അതിർത്തിയിലെ സ്ഥിതി എന്നിവ കാരണം നിരവധി വെല്ലുവിളികളുടെ ഒരു വർഷമാണെന്ന് അവർ കരുതുന്നു’- പ്രധാനമന്ത്രി പറഞ്ഞു.

‘നിരവധി വെല്ലുവിളികൾ ഉണ്ടാകാം, പക്ഷേ നമ്മൾ എല്ലായ്പ്പോഴും അവയെ മറികടന്നുവെന്ന് നമ്മുടെ ചരിത്രം കാണിക്കുന്നു. വെല്ലുവിളികൾക്കുശേഷം നമ്മൾ കൂടുതൽ ശക്തരായി. നമ്മുടെ ശക്തമായ സാംസ്കാരിക ധാർമ്മികതയുടെ കരുത്തിൽ നയിക്കപ്പെടുന്ന ഇന്ത്യ വെല്ലുവിളികളെ വിജയമാക്കി മാറ്റി’- പ്രധാനമന്ത്രി പറഞ്ഞു.മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവു ജന്മദിനമായ ഇന്ന് അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

കോറോണയില്‍ നാം അണ്‍ലോക്കിലാണ് ശ്രദ്ധിക്കുന്നത്. ഇതിന്റെ ഭാഗമായിത്തന്നെ മാസ്‌ക് ധരിക്കലും സാമൂഹിക അകലവും വൃത്തിയും പരിപാലിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി എല്ലാ മേഖലയിലും തൊഴില്‍ മേഖല പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്തു. ഗ്രാമീണരുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുറന്ന അരുണാചലിലെ ഗ്രാമമായ മിലനെ പ്രത്യേകം എടുത്തുപറഞ്ഞു. എല്ലാ മേഖലയിലും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനും ആഘോളങ്ങളില്‍ പ്രത്യേകിച്ച് വരാനിരിക്കുന്ന ഗണേഷ ചതുര്‍ത്ഥിയില്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ പരിസ്ഥിതിക്ക് അനുഗുണമാകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

Top