ശാലിനി
ബീജിംഗ്: ഡോക്ലാം തര്‍ക്കഭൂമിയല്ല . വിനാശകാരിയായ ഇത്തരം പ്രസ്താവനകള്‍ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ് . അതിര്‍ത്തിയില്‍ സമാധാനമാണ് വേണ്ടത് അതിനായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത് എന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാന്ഗ് പറഞ്ഞു.
നേരത്തെ തന്നെ ഒരു വാര്‍ത്താ ഏജന്‍സിക്ക് ഇദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ ഡോക്ലാം ഒരടഞ്ഞ അധ്യായമാണ് എന്നും ഇന്ത്യയുമായി യാതൊരു തര്‍ക്കവും ഇല്ലെന്നും സൂചിപ്പിച്ചിരുന്നു. ചൈന അതിര്‍ത്തിയില്‍ സമാധാനം കാംക്ഷിക്കുന്നു എന്നും അതിനാലാണ് അതിര്‍ത്തിക്കകത്തെക്ക് അറിയാതെ കയറി റോഡ് നിര്‍മാണം നടത്തി എന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ പ്രകോപനം കൂടാതെ പിന്മാറിയത് എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ പാകിസ്ഥാനോട് ശത്രുത ഇല്ലെന്നും അന്നദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഡോക്ലാം തര്‍ക്കഭൂമിയാണ് എന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പ്രസ്താവനയിരക്കുന്നത്.
സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ശീ ജിന്‍ പിങ്ങും കൊണ്ടുവന്ന സമവായത്തെ മാനിക്കണം എന്നും വാക്കുകള്‍ ദോഷകരമായി ബാധിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ശ്രദ്ധ പാക്ക് അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് മാറണം എന്നാണു രണ്ടു ദിവസം മുന്പ് കരസേന മേധാവി പ്രസ്താവനയിറക്കിയത്. ചൈനയുടെ സമ്മര്‍ദ്ദം ഏറി വരികയാണ് എന്ന രാവത്തിന്റെ പ്രസ്താവനക്ക് ഇന്ത്യ – ചൈന ബന്ധത്തില്‍ കഴിഞ്ഞ വര്ഷം നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായെന്നാണ് ലൂ കാന്ഗ് പ്രതികരിച്ചത്.