തിരുവനന്തപുരം: തീപ്പൊരി പ്രഭാഷകയും മുന്‍ എസ് എഫ് ഐ നേതാവുമായ ചിന്ത ജെറോം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആയിരം നാവാണ്. ജാതി മത വിരുദ്ധ നിലപാടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അടിയുറച്ച കമ്യുണിസ്റ്റുകാരിയും. എന്നാല്‍ സ്വന്തം വിവാഹലോചനക്കായി മതവും ജാതിയുമൊക്കെ രേഖപ്പെടുത്തിയാണ് വരനെ തേടുന്നത് എന്ന ആരോപണം ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷമാക്കി . എന്തെന്നാല്‍ പള്ളിയലച്ചന്‍മാര്‍ നേരിട്ട് നടത്തുന്ന വിവാഹ സൈറ്റില സ്വന്തം വിവാഹ പരസ്യം ജാതി കോലം പൂരിപ്പിച്ച് കൊടുത്തതും വന്‍ വിവാദത്തില്‍ തന്നെ .ചാവറ മാട്രിമോണിയില്‍ വന്ന പരസ്യം വിവാദമായതോടെ ആ പരസ്യത്തെ എതിര്‍ത്തുകൊണ്ട് രംഗത്തു വന്ന ചിന്തയുടെ വാദവും പൊളിഞ്ഞു .
താന്‍ ജാതി നോക്കി വിവാഹ ആലോചന നടത്തിയിട്ടില്ലെന്നും ഞാന്‍ ജാതിക്കെതിരെ പോരാടിയിട്ടേ ഉള്ളൂ എന്നും ആരോ മനപ്പൂര്‍വം ചെയ്തതാണെന്നും ചില ഇടതുപക്ഷ പിന്തുണ പുലര്‍ത്തുന്ന ബ്ളോഗ് പത്രങ്ങള്‍ക്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.കത്തോലിക്കാ വൈദികര്‍ നടത്തുന്ന ചാവറ മാട്രിമോണിയല്‍ പരസ്യത്തില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത് സോഷ്യല്‍ മീഡിയ കടുത്ത ഭാഷയില്‍ വിമര്‍ശനം വന്നതില്‍ തടി തപ്പാനായി ആണ് ഇടതു പിന്തുണ ബ്ളോഗുകളില്‍ പ്രതിരോധവുമായി ചിന്ത ജറോമ്മം വന്നതെന്ന് ആരോപണം ശരിയാകുകയാണ്. താനോ തന്റെ കുടുംബക്കാരോ ഇത്തരത്തില്‍ ഒരു വിവാഹ പരസ്യം നല്‍കിയിട്ടില്ലെന്ന് ചിന്ത ജറോം പറയുന്നു.വിവാഹ സങ്കല്‍പങ്ങളേക്കുറിച്ച് തന്നെക്കാളും ഭാവനാത്മകമായി എഴുതിവിട്ടതാരെന്ന് തീര്‍ച്ചയായും കണ്ടെത്തുമെന്നും ജീവിതത്തില്‍ ഇതുവരെ ഉയര്‍ത്തി പിടിച്ചിട്ടുള്ള മതേതര മൂല്യങ്ങള്‍ വിവാഹത്തിന്റെ കാര്യത്തിലും തുടരുമെന്നും അവര്‍ പറഞ്ഞു.
ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഒരു മനുഷ്യനെയാുകം. അല്ലാതെ മതം നോക്കിയാകില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരസ്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. അത്തരത്തില്‍ വിവാഹ പരസ്യം നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ചിന്ത പറഞ്ഞു. തന്നെ വിവാഹം കഴിക്കണമെന്നുള്ളത് നേരത്തെ തീരുമാനിച്ച് തരാനായി ആരെയും ചുതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
പക്ഷെ ചവറ മാട്രിമോണിയൽ എന്ന വിവാഹ വെബ്സൈറ്റിലെ നിയമങ്ങൾ അനുസരിച്ചു ഒരാൾക്ക് വിവാഹ പരസ്യം കൊടുക്കണമെങ്കിൽ വ്യക്തമായ നിർദേശങ്ങൾ പാലിക്കണം . കൊടുക്കുന്ന വ്യക്തിയുടെ വിലാസം ഫോൺ നമ്പർ , വീട് ഫോൺ നമ്പർ , കുടുംബത്തിലെ വേണ്ടപ്പെട്ടവരുടെ അഡ്രസ് , ഇടവക വിലാസം . ഇതെല്ലാം വ്യക്തമായി അന്ന്വഷിച്ചിട്ടേ ചവറ മാട്രിമോണിയൽ വേണ്ടപ്പെട്ടവർ അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കൂ .
പ്രകാരം ചവറ മാട്രിമോണിയൽ പേജിൽ വീട്ടിലെ ഫോൺ നമ്പറും , വ്യക്തി ഫോൺ നമ്പറും അന്ന്വഷിച്ചപ്പോൾ സത്യമാണ് .
ഇതിൽ ചിന്ത ജെറോമിന്റെ പ്രസ്താവന തികച്ചും രക്ഷപെടാൻ ഉള്ള തന്ത്രമാണ് .രാഷ്ട്രീയമായി ജാതി വ്യവസ്ഥക്കെതിരെ പോരാടിയ ചിന്തയുടെ ഈ വിവാദം സിപിഎം വളരെ കരുതലോടെ നിരീക്ഷിച്ചു വരുന്നു .ചിന്താ ജെറോമിന്റെ മതവും വിദ്യാഭ്യാസ യോഗ്യതയും ഉള്‍പ്പെടെ പ്രതിപാദിച്ചുള്ള വിവാഹപരസ്യമാണ് കത്തോലിക്കാ വൈദികര്‍ നേതൃത്വം കൊടുക്കുന്ന ചാവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ടത്. കൃത്യമായി ഐഡി നമ്പറോടു കൂടിയായിരുന്നു പരസ്യം പ്രത്യക്ഷപ്പെട്ടത്. ഫേസ്‌ബുക്കിലൂടെ ഈ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ചിന്തയുടെ മതം സൂചിപ്പിച്ച് ക്രിസ്ത്യന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം വന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന വിധത്തിലാണ് വിമര്‍ശനങ്ങള്‍ ഉണ്ടായത്.ആര്‍സിഎല്‍സി, 28 വയസ്സ്, കൊല്ലം രൂപത, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ സൂചിപ്പിച്ചാണ് ചിന്തയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള വിവാഹപരസ്യം. കത്തോലിക്കാ വിഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളായ വരനെ തേടുന്നു എന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.
28 വയസുകാരിയായ ചിന്ത വരനെ തേടി നല്‍കിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. ജാതിക്കും മതത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നല്‍കിയപ്പോള്‍ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വച്ചു. ഇതാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. കത്തോലിക്കാ വൈദികര്‍ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റര്‍ ഉയരമുള്ള ചിന്ത ആര്‍ സി ലത്തീന്‍ കത്തോലിക്ക എന്ന് ജാതിക്കോളത്തില്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആണെങ്കിലും ഇക്കാര്യം തൊഴിലായി പറയുന്നില്ല. അധികം താമസിയാതെ അധ്യാപന ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് പരസ്യത്തിലുള്ളത്. വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. വരനെ തേടിയുള്ള പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പെരുകുകയാണ്. മതത്തിനും ജാതിക്കുമെതിരെ ഘോരഘോരം പ്രതികരിക്കുന്ന ചിന്ത എന്തിനാണ് കത്തോലിക്കാ വിശ്വാസി തന്നെയായ വരനെ തേടുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. മാത്രമല്ല, ചാവറ മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്നെ തെറ്റാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു