ചിന്ത ജെറോമിന് കെഎസ്‌യു നേതാവിന്റെ വിവാഹ ആലോചന!!!ജാതി ചോദിക്കുമോ എന്ന ചോദ്യം ?

കൊച്ചി :ചിന്താ ജെറോമിന്റെ പേരില്‍ ചാവറ മാട്രിമോണിയലില്‍ വന്ന വിവാഹ പരസ്യം വിവാദമായിരുന്നു. ഇതിന് പിന്നാലെ ചിന്തയ്ക്ക് വിവാഹം ആലോചിച്ച് കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി രാഹുല്‍ ബീന മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത് വൈറലായി. രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സിപിഐഎം- എസ്എഫ്ഐ അനുകൂലികള്‍ പൊങ്കാലയിടുകയാണ്.

തീപ്പൊരി പ്രഭാഷകയും മുന്‍ എസ് എഫ് ഐ നേതാവുമായ ചിന്ത ജെറോം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആയിരം നാവാണ്. ജാതി മത വിരുദ്ധ നിലപാടുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അടിയുറച്ച കമ്യുണിസ്റ്റുകാരിയും. എന്നാല്‍ സ്വന്തം വിവാഹലോചനക്കായി മതവും ജാതിയുമൊക്കെ രേഖപ്പെടുത്തിയാണ് വരനെ തേടുന്നത്. അതും പള്ളിയലച്ചന്‍മാര്‍ നേരിട്ട് നടത്തുന്ന വിവാഹ സൈറ്റിലും.28 വയസുകാരിയായ ചിന്ത വരനെ തേടി നല്‍കിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. ജാതിക്കും മതത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നല്‍കിയപ്പോള്‍ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വച്ചു. ഇതാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. കത്തോലിക്കാ വൈദികര്‍ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റര്‍ ഉയരമുള്ള ചിന്ത ആര്‍ സി ലത്തീന്‍ കത്തോലിക്ക എന്ന് ജാതിക്കോളത്തില്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതവും, ജാതിയും വ്യക്തമാക്കി ചിന്താ ജെറോമിന്റെ പേരില്‍ ചാവറാ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട വിവാഹപരസ്യം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ചിന്തയെ വിവാഹമാലോച്ചിച്ച് കെഎസ്‌യു ജില്ലാ സെക്രട്ടറി രാഹുല്‍ ബീന മാങ്കൂട്ടത്തില്‍ രംഗത്തെത്തിയത്. ചിന്തയുടെ പേരില്‍ വന്ന വിവാഹ പരസ്യത്തിലെ ജാതി, മതം എന്നിവയെ പരിഹസിച്ചാണ് രാഹുലിന്റെ പോസ്റ്റെന്ന് വ്യക്തം.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘പ്രൊപ്പോസല്‍ ടു ചിന്താ ജെറോം’ എന്ന ഹാഷ്ടാഗും നല്‍കിയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…….

Top