ചിന്തയുടെ പ്രവര്‍ത്തികള്‍ സംഘടനയ്ക്ക് നാണക്കേട്..സംസ്ഥാനസമ്മേളനത്തില്‍ ചിന്തക്കെതിരെ രൂക്ഷവിമര്‍ശനം

കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജെറോമിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ചിന്തയുടെ പ്രവര്‍ത്തികള്‍ സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് പ്രധാനമായി ഉയര്‍ന്ന് വിമര്‍ശനം. പ്രതിനിധി ചര്‍ച്ചയിലായിരുന്നു ചിന്ത ജെറോം വിമര്‍ശനത്തിന് വിധേയായത്.

കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധിയാണ് ചിന്തക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിമന്യുവിന്റെ രക്തസാക്ഷിത്വം ലഘൂകരിച്ചെന്നായിരുന്നു ചിന്തക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ‘പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സാമാധാനന്തരീക്ഷമാണ് നിലില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പടേണ്ടതാണ്’ എന്നായിരുന്നു ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിമന്യുവിന്റെ കൊലപാതകത്തെ കേരളസമൂഹം ഒന്നടങ്കം എതിര്‍ക്കുമ്പോള്‍ കൊലപാതകികളുടെ സംഘടനയുടെ പേരോ, അഭിമന്യുവിനെ സഖാവോ എന്ന് വിശേഷിപ്പാക്കാത്ത ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഇടതപക്ഷത്തുള്ളവര്‍ തന്നെ അന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ നേതാക്കൾക്ക് എതിരെ രൂക്ഷവിമര്‍ശനം ഉണ്ടായി. സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീറിന് രൂക്ഷ വിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നത്. സംഘടനാ നേതാക്കള്‍ക്ക് വിനയവും സൗമ്യതയുമാണ് വേണ്ടതെന്നായിരുന്നു ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്.

ചിലരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മോശമാണ്. ഈ രീതി മാറിയെ തീരു. സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത് എന്നായിരുന്നു റിയാസിന്റെ വിമര്‍ശനം. സംഘടനാ റിപ്പോര്‍ട്ടിലാണ് ഷംസീറിന് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത് .

അതേസമയം ശബരിമലയില്‍ പോലീസ് സ്വീകരിച്ച നിലപാടിനെതിരേയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പോലീസ് ആര്‍എസ്എസ് നേതൃത്വത്തിന് കീഴടങ്ങി. വത്സന്‍ തില്ലങ്കേരിയാണ് പലപ്പോഴും ശബരിമല നിയന്ത്രിച്ചത്.വത്സന്‍ തില്ലങ്കേരി പോലീസ് മൈക്കിലൂടെ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്ന ചിത്രമുള്‍പ്പടെ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് സംഘപരിവാറും യുഡിഎഫ് പ്രവര്‍ത്തകരും സര്‍ക്കാറിനും ഇടതുപക്ഷത്തിനുമെതിരെ പ്രചരണം നയിച്ചുവെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

വനിതാ പോലിസുകാരുടെ പ്രായപരിധി ആര്‍എസ്എസ് നേതാക്കള്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് അവരെ സന്നിധാനത്ത് പ്രവേശിപ്പിച്ചതെന്ന് വത്സന്‍ തില്ലങ്കേരി പരസ്യമായി അഭിപ്രായപ്പെട്ടു. ഇതിനെതിരെ പത്തനംതിട്ട ഉള്‍പ്പടെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ വിമര്‍ശനമുന്നയിച്ചു. മോശം പ്രതിച്ഛായ ഉണ്ടാക്കി സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങള്‍ സംസ്ഥാനത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും അഭിപ്രായം ഉയര്‍ന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയോടെ ഡിവൈഎഫ്‌ഐയുടെ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് സമാപനമാകും. കടപ്പുറത്താണ് സമാപന സമ്മേളനം നടക്കുന്നത്. ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top