ജിമിക്കി കമ്മലിനെ കീറിമുറിച്ച് ചിന്ത ജെറോമിന്‍റെ നിരൂപണം; വിമർശനവുമായി സോഷ്യൽ മീഡിയ; വീഡിയോ കാണാം

ദേവരാജൻ മാസ്റ്ററും ഓ എൻ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കിൽ “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?”, “അങ്ങനെ ആയാൽ തന്നെ, ആ അമ്പിളിയിൽ എങ്ങിനെ കണ്ണ് ഏറിയും?”, “കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?” എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നേനെ. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫേസ്ബുക്കിൽ ഒരു വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഇട്ട പോസ്റ്റാണ് ഇത്. ഇങ്ങനെ ഒരു പോസ്റ്റിടാൻ മുരളി ഗോപിയെ പ്രേരിപ്പിച്ച കാര്യം എന്താണ് എന്നല്ലേ. അത് ഹിറ്റ് പാട്ടായ ജിമിക്കി കമ്മലിനെ കീറിമുറിച്ച് ചിന്ത ജെറോം നടത്തിയ ഒരു നിരൂപണമാണ്. മലയാളത്തിൽ ഇന്ന് ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ജിമിക്കിയും കമ്മലും. ഒരു കാര്യം നമ്മൾ മനസിലാക്കണം. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരല്ല. അങ്ങനെ ഇടുന്നവരുടെ കമ്മൽ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാരും കേരളത്തിലില്ല. അഥവാ അങ്ങനെ കൊണ്ടുപോയാലും അച്ഛന്റെ ബ്രാണ്ടി എടുത്തുകൊണ്ടുപോകുന്ന അമ്മമാരും കേരളത്തിലില്ല – വികാരാധീനയായി ചിന്ത ജെറോം പ്രസംഗിക്കുന്ന 37 സെക്കൻഡ് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

Top