‘തേച്ചില്ലേ പെണ്ണെ’ പാട്ടുപാടുമ്പോള്‍ എല്ലാവരും തേപ്പുപെട്ടി കൊണ്ട് തേക്കുന്ന ആക്ഷന്‍ കാണിക്കണമെന്ന് ഉഷാ ഉതുപ്പ്; സുജാത സദസിലിരുന്ന് പാട്ട് പാടി നല്ലോണം തേച്ചു; അടുത്തിരുന്ന ചിത്രയ്ക്ക് ചിരിയടക്കാനായില്ല; അവസാനമായപ്പോള്‍ രണ്ടുപേരും കൂടി ഒരുമിച്ച് തേച്ചു; വീഡിയോ വൈറല്‍

ഫഹദ് ഫാസില്‍ നായകനായ ‘റോള്‍ മോഡല്‍സ്’ വന്‍ വിജയം നേടിയില്ലെങ്കിലും ചിത്രത്തിലെ തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ എന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. സ്റ്റേജ് ഷോകളിലും പ്രമുഖ ഗായകരും ഈ പാട്ട് ഏറ്റെടുത്ത് പാടാറുണ്ട്. അക്കൂട്ടത്തില്‍ ഉഷാ ഉതുപ്പാണ് താരമായത്.തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ എന്ന ഗാനം പാടുമ്പോള്‍ എല്ലാവരും തേപ്പുപെട്ടിയെടുത്ത് തേക്കുന്നത് പോലെ ആക്ഷന്‍ കാണിക്കണമെന്ന് ഉഷാ ഉതുപ്പ് സദസിലിരുന്നവരോട് ആവശ്യപ്പെട്ടു. ഫഹദ് ഫാസില്‍, മുരളി ഗോപി, കെ.എസ് ചിത്ര, ഹരിചരണ്‍ സുജാത, ഇടവേള ബാബു തുടങ്ങിയ നിരവധിപ്പേരാണ് സദസില്‍ ഉണ്ടായിരുന്നത്. പാട്ടുതുടങ്ങിയപ്പോള്‍ സുജാതയും കൂട്ടരും തേക്കാന്‍ തുടങ്ങി. കെ.എസ് ചിത്രയ്ക്ക് നാണക്കേട് തോന്നി. ഇടയ്ക്ക് കൈവലിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എല്ലാവരും പാട്ടിന്റെ ആവേശത്തിലായി. സുജാതയോടൊപ്പം ചിത്രയും ആക്ഷന്‍ ചെയ്യാന്‍ തുടങ്ങി. പാട്ടിന്റെ അവസാനമായപ്പോള്‍ സുജാത തേക്കല്‍ നിര്‍ത്തിയെങ്കിലും ചിത്ര നാണക്കേട് ഒന്നുമില്ലാതെ ആക്ഷന്‍ ചെയ്യുന്നത് തുടര്‍ന്നു. പരിപാടി കഴിഞ്ഞ് കുറച്ചു നാളുകള്‍ ആയെങ്കിലും സംഭവത്തിന്റെ വീഡിയോ ഇപ്പോഴും വൈറലാണ്.

 

Latest
Widgets Magazine