ചിത്ര രാമകൃഷ്ണനെ സി.ബി.ഐ. ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍.എസ്.ഇ) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന ചിത്ര രാമകൃഷ്ണനെ സി.ബി.ഐ. ചോദ്യം ചെയ്തു. ചിത്ര രാമകൃഷ്ണന്‍, മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യന്‍, ഓപ്പറേറ്റിങ് ഓഫിസര്‍ രവി നാരായണന്‍ എന്നിവര്‍ രാജ്യം വിടുന്നതു വിലക്കിയിട്ടുമുണ്ട്.

2013 മുതല്‍ 2016 വരെയാണ് ചിത്ര എന്‍.എസ്.ഇ മേധാവിയായിരുന്നത്. നേരില്‍ കണ്ടിട്ടില്ലാത്ത ഹിമാലയന്‍ യോഗിയുടെ താല്‍പര്യപ്രകാരം ചിത്ര ക്രമക്കേടുകള്‍ നടത്തിയെന്നു സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ക്രമക്കേടുകളുടെ പേരില്‍ ചിത്രയ്ക്ക് മൂന്നു കോടി രൂപ പിഴ ചുമത്തി. ഇതിനു പിന്നാലെയാണ് സി.ബി.ഐ. ചോദ്യം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുമായി ബന്ധപ്പെട്ട മുംെബെയിലെ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചിത്ര രാമകൃഷ്ണന്‍ അജ്ഞാത ഗുരുവിന്റെ ആജ്ഞാനുവര്‍ത്തിയായിരുന്നെന്നു സെബി കണ്ടെത്തി. ഗുരു പറയുന്നതു മാത്രം ചെയ്യുന്ന ”ടിക്ക്‌ െബെ ടിക്ക്” അനുയായിയെന്നാണു സെബി ചിത്ര രാമകൃഷ്ണനെ വിശേഷിപ്പിച്ചത്.

ചിത്രയെയും നിഫ്റ്റി സി.ഒ.ഒ. ആയിരുന്ന ആനന്ദ് സുബ്രഹ്മണ്യനെയും സെബി ആറു മാസത്തേക്ക് ഇടപാടുകളില്‍നിന്നു വിലക്കി. ചിത്ര, ആനന്ദ്, നിഫ്റ്റി മുന്‍ സി.ഇ.ഒ. രവി നാരായണന്‍ എന്നിവര്‍ക്കു രാജ്യം വിടുന്നതിലും വിലക്കുണ്ട്.

Top